HOME
DETAILS

ലക്ഷക്കണക്കിന് ഓപ്പറേഷന്‍ നടക്കുന്നു; വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം ഒറ്റപ്പെട്ടതെന്ന് എം.വി ഗോവിന്ദന്‍

  
Web Desk
February 22, 2026 | 11:07 AM

mv-govindan-response-scissors-left-inside-patient-vandanam-medical-college

തളിപ്പറമ്പ്: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഈ വിഷയത്തെ പര്‍വതീകരിക്കേണ്ട കാര്യമില്ല. ഇങ്ങനെയൊരു സംഭവമുണ്ടാകാന്‍ പാടില്ലെന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 

സര്‍ക്കാര്‍ ആശുപത്രിയില്‍ തുടരെ തുടരെ പ്രശ്‌നങ്ങളാണെന്ന് വരുത്താനാണ് ശ്രമം നടക്കുന്നത്. മുന്‍കരുതല്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവമാണ്. ഇത്തരം വീഴ്ചകള്‍ സ്വാഭവികമാണ്. ലക്ഷക്കണക്കിന് ഓപ്പറേഷന്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഒന്നോ രണ്ടോ സംഭവങ്ങള്‍ ഉണ്ടായെന്ന് കരുതി പര്‍വതീകരിക്കേണ്ട കാര്യമില്ല. ഇതുവരെ രണ്ടുസംഭവമാണ് ഉണ്ടായത്. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അപൂര്‍വമായി ഉണ്ടാകുന്ന സംഭവങ്ങള്‍ ഇല്ലാതാക്കി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വീട്ടില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ വിധിയോടെയാണ് റീത്ത് വെച്ചത്. യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ട് എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഈ അവസ്ഥ തുടര്‍ന്നാല്‍ ഇത് സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് അവര്‍ക്കറിയാം. സംഘര്‍ഷം ഉണ്ടാക്കാന്‍ ആണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 

CPI(M) Kerala State Secretary M. V. Govindan described the incident in which surgical scissors were left inside a woman’s abdomen during a procedure at Government Medical College Alappuzha as an isolated case. He said such incidents should not be exaggerated, noting that lakhs of surgeries are conducted in Kerala every year and only one or two rare lapses have occurred so far.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന് സമീപം അമേരിക്കയുടെ ഡ്രോൺ കാണാതായി; വെടിവെച്ചിട്ടതെന്ന് സംശയം?

International
  •  3 days ago
No Image

വീണ്ടും ചാഞ്ചാട്ടം; രാവിലെ കൂടിയ സ്വര്‍ണവിലയില്‍ വൈകീട്ട് കുറവ്

Business
  •  3 days ago
No Image

'സ്വർണ്ണത്തേക്കാൾ വിലപ്പെട്ടതാണ് ജീവിതം': ഖനന മാഫിയക്കെതിരെ ആമസോൺ തീരത്തും ഒഡീഷയിലും ആദിവാസി പ്രക്ഷോഭം ഇരമ്പുന്നു

National
  •  3 days ago
No Image

കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങിനിടെ ജാക്കി നീങ്ങി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

മോണാലിസയ്ക്ക് 16 വയസ്സ് മാത്രം; ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തൽ,ഭർത്താവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

crime
  •  3 days ago
No Image

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് ഇലക്ട്രിക് കാറിന് ഫൈനിട്ട് രാജസ്ഥാന്‍ പൊലിസ്, നല്‍കിയത് 1500 രൂപയുടെ ചലാന്‍; വീഡിയോ വൈറല്‍

National
  •  3 days ago
No Image

After 28 Years, Court Declares Missing Kashmiri Youth Dead Following Military Custody

National
  •  3 days ago
No Image

ഫലം വരും മുൻപേ വി.ഡി. സതീശൻ പുതിയ മുഖ്യമന്ത്രി! തെരഞ്ഞെടുപ്പിന് പിന്നാലെ വിക്കിപീഡിയ പേജ് ആരോ തിരുത്തി

Kerala
  •  3 days ago
No Image

തർക്കമുണ്ടായപ്പോൾ സഹായിച്ചില്ല; സുഹൃത്തിനെ കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ

crime
  •  3 days ago
No Image

മെത്രാന്‍മാര്‍ ഊളത്തരം കാണിക്കുന്നു, രാഷ്ട്രീയം പറഞ്ഞാല്‍ നേരിടും; അധിക്ഷേപ പരാമര്‍ശവുമായി പി.സി ജോര്‍ജ്

Kerala
  •  3 days ago