HOME
DETAILS

പ്ലാസ്റ്റിക് പടിക്ക് പുറത്തായില്ല

  
backup
January 02 2020 | 01:01 AM

editorial-plastic-02-01-2019

 

 

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പുതുവര്‍ഷാരംഭത്തില്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നെങ്കിലും നടപ്പിലായില്ല. വര്‍ഷാരംഭത്തില്‍ എടുക്കുന്ന പ്രതിജ്ഞപോലെ പാഴായി ഈ തുടക്കവും. പുതുവര്‍ഷാരംഭാഘോഷത്തിമിര്‍പ്പിന്റെ ബാക്കി പത്രമായ പ്ലാസ്റ്റിക് ചപ്പുചവറുകള്‍ പാതയോരങ്ങളിലും റോഡുകളിലും ഇന്നലത്തെ പ്രഭാതത്തില്‍ പരന്നുകിടന്നതില്‍ നിന്നുതന്നെ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലായില്ല എന്ന് ബോധ്യപ്പെടുന്നുണ്ട്. പ്ലാസ്റ്റിക് ജനുവരി ഒന്ന് മുതല്‍ നിരോധിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ വ്യാപാരികള്‍ സമര പ്രഖ്യാപനവും നടത്തിയിരുന്നു. അനിശ്ചിതകാല കടയടപ്പ് സമരമായിരുന്നു അവര്‍ പ്രഖ്യാപിച്ചിരുന്നത്. വ്യാപാരികളുടെ സമരാഹ്വാനത്തെ തുടര്‍ന്നായിരിക്കുമോ സര്‍ക്കാര്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധനം കര്‍ശനമാക്കാതിരുന്നത്? നിരോധനം പ്രാബല്യത്തില്‍ വന്നെങ്കിലും നടപ്പാക്കുന്നതിലെ അവ്യക്തത തുടരുമ്പോള്‍ ഇങ്ങിനെ കരുതുന്നതില്‍ തെറ്റില്ല.
പ്ലാസ്റ്റിക് നിരോധിക്കുംമുമ്പ് സര്‍ക്കാര്‍ ഭാഗത്ത്‌നിന്നും ചെയ്യേണ്ട മുന്നൊരുക്കങ്ങള്‍ ഉണ്ടാകാതെ പോയതാണ് പ്ലാസ്റ്റിക് നിരോധനം തുടക്കത്തില്‍ തന്നെ പാളിപ്പോകാനുണ്ടായ കാരണം. നിയമം നടപ്പിലാക്കുംമുമ്പ് ഇത് സംബന്ധിച്ച് ഒരവബോധം പൊതുജനത്തെയും നടപ്പിലാക്കേണ്ട ആവശ്യകതയെക്കുറിച്ച് വ്യാപാരി സമൂഹത്തെയും ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. ഡിസംബര്‍ 17നാണ് സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. നവംബറില്‍ ഇറക്കിയ ഉത്തരവ് ഭേദഗതി വരുത്തി ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കുമെന്ന അറിയിപ്പാണ് ഉണ്ടായത്. ഉത്തരവ് പുറപ്പെടുവിക്കുംമുമ്പ് ഇത് സംബന്ധിച്ച ഒരു മാര്‍ഗ്ഗനിര്‍ദ്ദേശവും ഉണ്ടായില്ല.
പൊതുജനത്തിന്റെ നിത്യജീവിതവുമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇങ്ങിനെയുള്ള ഒരു വസ്തു പെട്ടെന്ന് പറിച്ചെറിയുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ക്ഷിപ്രസാധ്യമല്ല. സര്‍ക്കാര്‍ ഉത്തരവ് ജനുവരി ഒന്ന് മുതല്‍ കര്‍ശനമാക്കാതിരിക്കുന്നത് ഇതുകൊണ്ടായിരിക്കണം. എന്നാല്‍ ജനുവരി 15 മുതല്‍ നിയമം കര്‍ശനമാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നേരത്തെ ജനുവരി രണ്ട് മുതല്‍ കടയടപ്പ് സമരം നടത്തുമെന്ന് പറഞ്ഞ വ്യാപാരികള്‍ പറയുന്നത് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്‍പന നടത്തുന്ന വ്യാപാരികള്‍ക്കെതിരേ നടപടിയെടുത്താല്‍ തൊട്ടടുത്ത ദിവസം മുതല്‍ കടയടപ്പ് സമരം നടത്തുമെന്നാണ്.
കാലേക്കൂട്ടി ഇത് സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നുവെങ്കില്‍ ഇതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കൊണ്ടിരിക്കുന്നതിന്റെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് വ്യാപാരി സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടിയിരുന്നു. ജനുവരി മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കര്‍ശനമായി നിരോധിക്കുമെന്ന് ചുരുങ്ങിയത് ആറ് മാസം മുമ്പെങ്കിലും അവരെ ബോധ്യപ്പെടുത്തിയിരുന്നുവെങ്കില്‍ കോടിക്കണക്കിന് രൂപ മുടക്കിയുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ സൂക്ഷിച്ച് വെക്കേണ്ട സാഹചര്യം അവര്‍ക്ക് ഉണ്ടാകുമായിരുന്നില്ല. ഉല്‍പാദകര്‍ക്കും ഉണ്ടാകുമായിരുന്നില്ല.
എന്തൊക്കെയാണെങ്കിലും പ്ലാസ്റ്റിക്കിനെ പടി കടത്തേണ്ടത് അത്യന്താപേക്ഷിതമായിരിക്കുകയാണ്. അത്രമേല്‍ ഈ വസ്തു ജനജീവിതത്തെ സാരമായി ബാധിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. നാഷണല്‍ ഹൈവേകളുടെ ഇരുവശങ്ങളിലും ഒഴിഞ്ഞ ഇടങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. ഇവ സംസ്‌ക്കരിക്കുവാനോ നീക്കം ചെയ്യുവാനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാര്യമായി പ്രവര്‍ത്തിക്കുന്നുമില്ല. സംസ്ഥാനത്തെത്തുന്ന വിദേശ സന്ദര്‍ശകരെ ഏറെയും അലോസരപ്പെടുത്തുന്നതാണ് പൊതു ഇടങ്ങളില്‍ പാറിനടക്കുന്ന ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബാഗുകള്‍. ഇവ അശ്രദ്ധമായി ഓടകളിലും വെള്ളച്ചാലുകളിലും വലിച്ചെറിയുന്നതിനാല്‍ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടയപ്പെടുന്നു. ചെറിയ ഒരു മഴ വന്നാല്‍ ഓടകള്‍ നിറഞ്ഞൊഴുകി റോഡുകള്‍ വെള്ളത്തിലാകുന്നതും വീടുകളിലേക്ക് വെള്ളം കയറുന്നതും ഇതുമൂലമാണ്.
പരിസര മാലിന്യവും പരിസ്ഥിതി ആഘാതവും സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് കൂമ്പാരങ്ങളെ തീര്‍ച്ചയായും പടികടത്തേണ്ടതുണ്ട്. സര്‍ക്കാരിന്റെ ഈ തീരുമാനം അഭിനന്ദനാര്‍ഹവുമാണ്. പക്ഷെ നടപ്പാക്കുന്ന രീതിയില്‍ പാളിച്ച പറ്റിപ്പോയിയെന്ന് മാത്രം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് പുറമെ പുനരുല്‍പാദന പ്ലാസ്റ്റിക്കുകളും പരിസര മലിനീകരണം സൃഷ്ടിക്കുന്നുണ്ട്. നേരത്തെ ടിന്നുകളിലും ചണചാക്കുകളിലും വന്നിരുന്ന പല വ്യജ്ഞനങ്ങളും ഭക്ഷ്യവസ്തുക്കളും ഇന്ന് മാര്‍ക്കറ്റിലെത്തുന്നത് പ്ലാസ്റ്റിക് കവറുകളിലും പ്ലാസ്റ്റിക് ചാക്കുകളിലുമാണ്. നെയ്യ്, പാല്‍, എണ്ണ തുടങ്ങിയവ പണ്ട് കുപ്പികളിലും ടിന്നുകളിലുമായിരുന്നു വന്നിരുന്നതെങ്കില്‍ ഇന്ന് പ്ലാസ്റ്റിക് കവറുകളിലാണ്. പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കാത്ത ചണനൂലുകളില്‍ നിര്‍മ്മിക്കപ്പെട്ട ചാക്കുകളിലായിരുന്നു അരി വന്നിരുന്നതെങ്കില്‍ ഇന്നവ പ്ലാസ്റ്റിക് ചാക്കുകളിലാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന ക്യാരിബാഗുകള്‍ക്ക് പകരം കടലാസിലും ഇലകളിലും പൊതിഞ്ഞ് അവ തുണിസഞ്ചിയില്‍ വാങ്ങാന്‍ ഒരുപക്ഷെ പൊതുജനത്തിന് പതുക്കെ കഴിഞ്ഞേക്കാം. ഇതുകൊണ്ട് പ്ലാസ്റ്റിക്കിനെ പൂര്‍ണ്ണമായും പടികടത്താന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. പ്ലാസ്റ്റിക്ക് കൊണ്ടുണ്ടാകുന്ന ആഘാതം പരിഹരിക്കണമെങ്കില്‍ എല്ലാവിധത്തിലുള്ള പ്ലാസ്റ്റിക് കവറുകള്‍ക്കും നിരോധനം വരേണ്ടിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago