വനിതാ മതില്‍ ഇന്ന്; ജില്ലയില്‍ 55 കിലോമീറ്റര്‍ 'മതില്‍'; യു.ഡി.എഫ് വിട്ടുനില്‍ക്കും
മലപ്പുറം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ ഇന്നു വൈകിട്ട് നാലിനു നടക്കും. ജില്ലയില്‍ ഐക്കരപ്പടി മുതല്‍ പുലാമന്തോള്‍ വരെയുള്ള 55 കിലോമീറ്റര്‍ നീളത്തില്‍ മതില്‍ തീര്‍ക്കാന്‍ 1,80,000 വനിതകളാണ് വേണ്ടത്. മതില്‍ വിജയിപ്പിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും യു.ഡി.എഫിന്റെ കടുത്ത എതിര്‍പ്പുമൂലം ജില്ലയിലെ മതിലില്‍ വിള്ളല്‍ വീഴുമോയെന്ന് ആശങ്കയുണ്ട്.
കുടുംബശ്രീ പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും അണിനിരത്താനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. എന്നാല്‍, ജില്ലയിലെ ഭൂരിഭാഗം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും യു.ഡി.എഫ് അനുകൂലമായതിനാല്‍ മതിലില്‍ കണ്ണിയാകാനെത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകരില്‍ ഗണ്യമായ കുറവുണ്ടാകും. വനിതാ മതില്‍ നടക്കുന്ന ഇന്നത്തെ എല്ലാ പരീക്ഷകളും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മാറ്റിവച്ചിട്ടുണ്ട്. മതിലിന് ആളെക്കൂട്ടാനാണ് യൂനിവേഴ്‌സിറ്റിയുടെ നീക്കമെന്നു വിമര്‍ശനമുയരുന്നുണ്ട്. അതേമസയം, മതിലിന്റെ വിജയത്തിനായി കുടുംബശ്രീ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ആള്‍ബലം കുറഞ്ഞതു ജില്ലാ മിഷനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
വനിതാ മതിലിന്റെ പ്രചാരണത്തിനായി കുടുംബശ്രീ ഇന്നലെ മലപ്പുറത്തു നടത്തിയ വനിതകളുടെ ബൈക്ക് റാലിയില്‍ ചുരുക്കം പേരാണ് പങ്കെടുക്കാനെത്തിയത്. ഏറെ പ്രചാരണം നടത്തിയെങ്കിലും ബൈക്കുകളുടെയും വനിതകളുടെയും എണ്ണം വളരെ കുറവായിരുന്നു.
ഡിസംബര്‍ 15, 16 തിയതികളില്‍ അയല്‍ക്കൂട്ടങ്ങളില്‍ പ്രത്യേക യോഗങ്ങള്‍ ചേരാന്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും പരിപാടിയോടുള്ള എതിര്‍പ്പുമൂലം പലയിടങ്ങളിലും ഇതു നടന്നിട്ടില്ല.
മതിലില്‍ അണിനിരക്കുന്നവര്‍ ഉച്ചയ്ക്കു ശേഷം മൂന്നിനു ദേശീയപാതയിലെത്തും. 3.45നു റിഹേഴ്‌സല്‍ നടക്കും. 4.15നു പത്തു പ്രധാന കേന്ദ്രങ്ങളില്‍ സമ്മേളനങ്ങള്‍ നടക്കും. ഐക്കരപ്പടി, പുളിക്കല്‍, കൊണ്ടോട്ടി, മൊറയൂര്‍, മലപ്പുറം, കൂട്ടിലങ്ങാടി, രാമപുരം, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ, പുലമന്തോള്‍ എന്നിവിടങ്ങളിലാണ് സമ്മേളനങ്ങള്‍ നടക്കുക. ഐക്കരപ്പടിയില്‍ പി.കെ സൈനബ, വേലായുധന്‍ വള്ളിക്കുന്ന്, പുളിക്കലില്‍ ടി.കെ ഹംസ, പി. ജിജി, കൊണ്ടോട്ടിയില്‍ വി.ടി സോഫിയ, വി.എം ഷൗക്കത്ത്, മൊറയൂരില്‍ രഹ്ന, ഇ. ജയന്‍, മലപ്പുറത്തു മന്ത്രി കെ.ടി ജലീല്‍ മറിയം ധവള, കൂട്ടിലങ്ങാടിയില്‍ ഗീത ടീച്ചര്‍, വി.പി സക്കറിയ, രാമപുരത്ത് കെ. ബദറുന്നീസ, ടി.എം സിദ്ദീഖ്, അങ്ങാടിപ്പുറത്ത് പി. സുചിത്ര, അഡ്വ. ഇ. സിന്ധു, വി. ശശികുമാര്‍, കെ. നന്ദകുമാര്‍, പെരിന്തല്‍മണ്ണയില്‍ ഗിരിജ സുരേന്ദ്രന്‍, പി.പി വാസുദേവന്‍, പ്രൊഫ. എം.എം നാരായണന്‍, പുലാമന്തോളില്‍ സുബൈദ ഇസ്ഹാഖ്, എം. ചന്ദ്രന്‍, സി. ദിവാകരന്‍ എന്നിവര്‍ മതിലിനു ശേഷം നടക്കുന്ന സാംസ്‌കാരിക യോഗങ്ങള്‍ക്കു നേത്യത്വം നല്‍കും.
മന്ത്രി ജലീല്‍ കുടുംബസമേതം പങ്കെടുക്കും
മലപ്പുറം: ഇന്നു നടക്കുന്ന വനിതാ മതിലില്‍ മന്ത്രി കെ.ടി ജലീല്‍ കുടുംബസമേതം പങ്കെടുക്കും. മലപ്പുറം നഗരത്തിലാണ് മന്ത്രി പങ്കെടുക്കുക. മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, മറിയം ധവള , മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ അനില്‍ വള്ളത്തോള്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ നിര്‍മല മലയത്ത്, നാടക നടി വിജയലക്ഷ്മി, ഡബ്ബിങ് ആര്‍ടിസ്റ്റ് ഹഫ്‌സത്ത് നിലമ്പൂര്‍, ഫാത്വിമ ഇമ്പിച്ചിബാവ, സാഫ് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവ് പ്രജിത, പി.കെ സൈനബ, അഡ്വ. കെ.പി സുമതി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും.
ഗിരിജ തലേക്കര, അജിത്രി. സുഷമ നസീമ സലിം, ഗൗരി ടീച്ചര്‍, പി.മൈമൂന തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളിലായി മതിലിന്റെ ഭാഗമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."