പൗരത്വ നിയമ ഭേദഗതിക്കെതിരെ ഗള്‍ഫ് രാഷ്ട്രങ്ങളും
മനാമ: ഇന്ത്യയില്‍ നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ ഗള്‍ഫ് രാഷ്ട്രങ്ങളിലും പ്രതിഷേധം കനക്കുന്നു..
കഴിഞ്ഞ ദിവസം ബഹ്റൈന്‍ പാര്‍ലമെന്‍റാണ് ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്.
ഇന്ത്യയിലുടനീളം, നിയമത്തിനെതിരെ പ്രതിഷേധവും രാജ്യാന്തര തലത്തില്‍ വിമര്‍ശനവും ശക്തമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ബഹ്റൈന്‍റെ പ്രതികരണം.
ബഹ്റൈന്‍വാര്‍ത്താഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയിലെ പുതിയ നിയമ ഭേദഗതി അനീതിയാണെന്നും മുസ്ലിംകളൊഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കുമെന്ന പരാമര്‍ശം വിവേചനമാണെന്നും വ്യക്തമാക്കിയ ബഹ്റൈന്‍,
ലോകത്ത് പ്രചുര പ്രചാരം നേടിയ ഇന്ത്യന്‍ സംസ്കാരം ഇതല്ലെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്കാരമാണ്പൗരാണിക ഇന്ത്യയുടെതെന്നും ഓര്‍മ്മിപ്പിച്ചു.
പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ച്, പൗരന്മാരായ മുസ് ലിംകളുടെ അവകാശങ്ങള്‍ പരിഗണിക്കാനും അന്താരാഷ്ട്ര നയങ്ങളെ ബഹുമാനിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഭാവിയില്‍ ഒരു വിഭാഗം ഇന്ത്യൻ പൗരന്മാരുടെ പൗരത്വം റദ്ദ് ചെയ്യാൻ തന്നെ ഈ നിയമം വഴിതുറന്നേക്കുമെന്ന് ആശങ്കപ്പെടുന്നതായും ബഹ്റൈന്‍ പാർലമെൻറ് അറിയിച്ചു.
അന്താരാഷ്ട്ര തലത്തിലുള്ള രീതികള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും പരിഷ്കൃത ജീവിതത്തിനും എതിരെയാണ് ഇന്ത്യയുടെ ഈ നടപടിയെന്നുംബഹ്റൈന്‍ പാര്‍ലമെന്‍റ് കുറ്റപ്പെടുത്തി.
ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഊഷ്മളതയും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരാന്‍ ആഗ്രഹിക്കുന്നതായും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.
ലോകശ്രദ്ധ നേടിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ബഹ്റൈന്‍റെ ഈ പ്രതികരണമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അതേസമയം, ഈയിടെ നടന്ന സൗദി-പാക് ഭരണാധികാരികളുടെ ഉന്നത തല ചര്‍ച്ചകളെ തുടര്‍ന്നും, പാക്ക് പ്രധാനമന്ത്രിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നുമാണ്
ഇന്ത്യക്കെതിരെ ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംയുക്ത യോഗം ചേരാനിരിക്കുന്നതെന്നും യോഗത്തില്‍ ഇന്ത്യയിലെ മുസ്ലിംകള്‍ അനുഭവിക്കുന്ന പൗരത്വ പ്രശ്നം, കാശ്മീര്‍ തുടങ്ങിയവയും ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."