2019ല്‍ വാട്‌സ് ആപ് ഉപഭോക്താക്കള്‍ക്ക് നല്‍കിയ ഇരുട്ടടി
ന്യൂഡല്‍ഹി: 2019 ചിലര്‍ക്ക് ദുഃഖവാര്‍ത്ത നല്‍കിയാണ് പിറന്നത്. തങ്ങളുടെ ഫോണുകളില്‍ വാട്‌സ് ആപ് പ്രവര്‍ത്തിക്കുന്നില്ല. നിങ്ങള്‍ ഉപയോഗിക്കുന്നത് നോക്കിയ എസ് 40 പ്ലാറ്റ്‌ഫോമിലുളള ഏതെങ്കിലും മൊബൈല്‍ ഫോണാണെങ്കില്‍ അത് മാറ്റുവാനാണ് വാട്‌സ്ആപ്പ് പറയുന്നത്. ഭാവിയില്‍ ഈ വാട്‌സ്ആപ്പ് വികസിപ്പിക്കുമ്പോള്‍ ചില മൊബൈല്‍ ഫോണുകളില്‍ അതിന്റെ പുതിയ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയില്ലെന്നാണ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുളള വാട്‌സ് ആപ്പ് പറയുന്നത്. 2018 ഡിസംബര്‍ 31 മുതല്‍ നോക്കിയ എസ്40 യില്‍ വാട്ട്‌സ് ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് നോക്കിയ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.
വാട്‌സ് ആപ്പ് 2017ല്‍ തന്നെ നോക്കിയ സിംബിയാന്‍ എസ്60, ബ്ലാക്ക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 തുടങ്ങിയവയിലും ഇവയുടെ പഴയ പതിപ്പുകളിലും പ്രവര്‍ത്തനം അവസിനിപ്പിച്ചിരുന്നു. ഇനി 2020 ഫെബ്രുവരി ഒന്നുമുതല്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.3.7 ലും ഐ ഫോണ്‍ ഐഒഎസ്7 ലും ഇവയുടെ പഴയ പതിപ്പുകളിലും നിങ്ങള്‍ക്ക് വാട്ടസ് ആപ്പിന്റെ ഉപയോഗം ലഭ്യമാവില്ല.
നോക്കിയ ആഷ 201, നോക്കിയ ആഷ 205 ചാറ്റ് എഡിഷന്‍സ്, നോക്കിയ ആഷ 210, നോക്കിയ ആഷ 230 (സിങ്കിള്‍ സിം,ഡുവല്‍ സിം), നോക്കിയ ആഷ 300, നോക്കിയ ആഷ 302, നോക്കിയ ആഷ 303, നോക്കിയ ആഷ 35, നോക്കിയ ആഷ 306, നോക്കിയ ആഷ 308, നോക്കിയ ആഷ 309, നോക്കിയ ആഷ 310, നോക്കിയ ആഷ 311, നോക്കിയ ആഷ 500, നോക്കിയ ആഷ 502, നോക്കിയ ആഷ 503 നോക്കിയയുടെ ഈ ഫോണുകളിലൊന്നും വാട്ട്‌സ് ആപ്പ് ഇനി ലഭ്യമാവില്ല
മറ്റു മോഡലുുകള്‍: നോക്കിയ 206, നോക്കിയ 208, നോക്കിയ 301, നോക്കിയ 515, നോക്കിയ സി3-00, നോക്കിയ സി3-01, നോക്കിയ എക്‌സ്2-0, നോക്കിയ എക്‌സ്2-01, നോക്കിയ എക്‌സ് 32-02, നോക്കിയ ക്ലാസ്3-02.5.
'ഇത് വളരെ പ്രയാസമുളള തീരുമാനമാണ് ഞങ്ങള്‍ നടപ്പാക്കുന്നത്, പക്ഷേ ജനങ്ങള്‍ക്ക് വാട്‌സ് ആപ്പിലൂടെ മികച്ച സേവനം നല്‍കാന്‍ ഈ തീരുമാനം എടുത്തേ പറ്റൂവെന്ന് വാട്‌സ്ആപ്പ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."