HOME
DETAILS

ട്രംപ് വാക്കു പാലിക്കാന്‍ തയാറാവണം; താക്കീതുമായി കിം ജോങ് ഉന്‍

  
backup
January 01 2019 | 19:01 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d

 

സിയൂള്‍: പുതുവത്സര സന്ദേശത്തില്‍ യു.എസിനു മുന്നറിയിപ്പുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തര കൊറിയക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനം നടപ്പിലാക്കിയില്ലെങ്കില്‍ പ്രതിജ്ഞയില്‍നിന്നു തങ്ങള്‍ പിന്‍മാറുമെന്നാണ് കിം ജോങ് ഉന്‍ ഭീഷണി മുഴക്കിയത്.
ലോകത്തിനു മുന്നില്‍ നല്‍കിയ വാഗ്ദാനം യു.എസ് പാലിക്കാതെ ഉപരോധമേര്‍പ്പെടുത്തി സമ്മര്‍ദം തുടരുകയുമാണെങ്കില്‍ രാജ്യതാല്‍പര്യ സംരക്ഷണത്തിനായി മറ്റുമാര്‍ഗങ്ങള്‍ തേടേണ്ടിവരും. ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്നും വ്യാപിപ്പിക്കില്ലെന്നും ഉ.കൊറിയ തീരുമാനിച്ചു. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചെന്ന് കിം പറഞ്ഞു.
യു.എസുമായുള്ള സംയുക്ത സൈനിക അഭ്യാസത്തില്‍നിന്ന് പിന്‍മാറണമെന്ന് ദക്ഷിണകൊറിയയോട് കിം ആവശ്യപ്പെട്ടു. സമാധാന പാതയില്‍ സഞ്ചരിക്കാനാണ് ഇരുകൊറിയകളും തീരുമാനിച്ചിരിക്കുന്നത്. പുറത്തുള്ളവരുമായുള്ള സംയുക്ത സൈനിക അഭ്യാസം അവസാനിപ്പിക്കണമെന്ന് ഊന്നിപ്പറയുകയാണ്. മറ്റു രാജ്യങ്ങളിലുള്ളവരുടെ സൈനികായുധങ്ങളുടെ വിന്യാസം പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് കിം പറഞ്ഞു.
അതിനിടെ ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട് ട്രംപുമായി 2019ലും കൂടിക്കാഴ്ച നടത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താനും താന്‍ തയാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപുമായി സിംഗപ്പൂരില്‍ നടന്ന കൂടിക്കാഴ്ചയില്‍ നടത്തിയ വാഗ്ദാനങ്ങള്‍ യു.എസ് പൂര്‍ത്തിയാക്കാത്തതിനെതിരേയാണ് കിം മുന്നറിയിപ്പു നല്‍കിയത്. ആണവ നിരായുധീകരണം നടത്തണമെന്നുള്ള ആവശ്യം തങ്ങള്‍ നടപ്പിലാക്കിയെന്ന് ഉ.കൊറിയ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ കൂടിക്കാഴ്ചയില്‍ വാഗ്ദാനം ചെയ്ത ഉ.കൊറിയക്കെതിരേയുള്ള ഉപരോധം പിന്‍വലിക്കാന്‍ യു.എസ് ഇതുവരെ തയാറായില്ല. കൂടാതെ 1950-1953 കാലത്ത് നടന്ന കൊറിയന്‍ യുദ്ധം അവസാനിപ്പിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യവും യു.എസ് നടപ്പിലാക്കിയിട്ടില്ല.
പിതാവ് കിം ജോങ് ഇല്‍, മുത്തച്ഛന്‍ കിം ഇല്‍ സങ് എന്നിവരുടെ ചിത്രങ്ങള്‍ പിറകില്‍വച്ച് ചാരുകസേരയില്‍ ഇരുന്നാണ് കിം ജോങ് ഉന്‍ പതിവുപോലെ പുതുവത്സര പ്രഭാഷണം നടത്തിയത്. കിമ്മിന്റെ പ്രഭാഷണം ദക്ഷിണകൊറിയയില്‍ തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു.
കിം ജോങ് ഉന്നിന്റെ പ്രഭാഷണങ്ങളില്‍ ഭൂരിഭാഗവും ആഭ്യന്തര വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന പുതുവത്സര പ്രഭാഷണത്തിലാണ് ദ.കൊറിയ, യു.എസ് എന്നിവയുമായുള്ള നയതന്ത്ര ബന്ധങ്ങളില്‍ മാറ്റം വരുത്താന്‍ ഉ.കൊറിയ തീരുമാനിച്ചത്.
കിമ്മുമായുള്ള രണ്ടാം കൂടിക്കാഴ്ച ഫെബ്രുവരി ആദ്യത്തില്‍ നടക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഉറപ്പുകളൊന്നും ഇരു രാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല. കൂടാതെ ദ.കൊറിയന്‍ തലസ്ഥാനമായ സിയൂളില്‍ സന്ദര്‍ശനം നടത്തി രണ്ടാം ഉച്ചകോടി നടത്താനുള്ള പദ്ധതിയും കിമ്മിനുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

Kerala
  •  2 months ago
No Image

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണം; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

ട്രെയിനില്‍ നിന്ന് ഐഫോണ്‍ കവര്‍ന്ന കേസ്; പ്രതി പിടിയില്‍

crime
  •  2 months ago
No Image

ബാബ സിദ്ദിഖ് വധക്കേസ്; നവി മുംബൈയിലെ സ്‌ക്രാപ്പ് ഡീലറെ അറസ്റ്റ് ചെയ്തു; കസ്റ്റഡിയിലുള്ളവരുടെ എണ്ണം 10 ആയി

National
  •  2 months ago
No Image

ഡല്‍ഹിയില്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

crime
  •  2 months ago
No Image

തൃശൂര്‍ പൂരം; വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്ര ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുന്നത് മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ചു: ചാനലിനെതിരെ നടപടിയുമായി സഊദിഅറേബ്യ

Saudi-arabia
  •  2 months ago
No Image

ഇന്നും വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം; ആകാശ, വിസ്താര വിമാനങ്ങള്‍ക്ക് ലഭിച്ചത് 6 വീതം ഭീഷണി സന്ദേശങ്ങള്‍

National
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago