ഗവര്‍ണര്‍ക്കു മറുപടിയുമായി സ്പീക്കര്‍, ഭരണഘടനയെ വെല്ലുവിളിച്ചാല്‍ ഇടപെടും, പൗരത്വ ഭേദഗതി ഭരണഘടനക്കെതിരെന്നും പി. ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം: ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ ഇടപെടുകതന്നെ ചെയ്യുമെന്നും മതത്തിന്റെ പേരില്‍ ഒരു വിവേചനവും പാടില്ലെന്നു ഭരണഘടന പറയുമ്പോള്‍ പൗരത്വ ഭേദഗതി ഇതിന്റെ ലംഘനമാണെന്നും ഗവര്‍ണര്‍ക്കു മറുപടിയുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്.
ഭരണഘടനയില്‍ നിയമസഭയ്ക്ക് പ്രമേയം പാസാക്കാന്‍ കഴിയില്ലെന്ന് പറയുന്നില്ല. നിയമസഭ അധികാര പരിധിയില്‍ നിന്ന് തന്നെയാണ് പ്രമേയം പാസാക്കിയതെന്നും സ്പീക്കര്‍ പറഞ്ഞു.
ഒരു സഭയ്ക്കെതിരെ മറ്റൊരു സഭയില്‍ അവകാശ ലംഘനം നിലനില്‍ക്കില്ല. അങ്ങനെ അവകാശ ലംഘനം എടുക്കണമെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ മാത്രമല്ല സ്പീക്കര്‍ക്കെതിരെയും മറ്റ് അംഗങ്ങള്‍ക്കെതിരെയും എടുക്കട്ടെയെന്നും അത് നേരിടുമെന്നും സ്പീക്കര്‍ പറഞ്ഞു. ലോക കേരളസഭ ഹാളിന്റെ നിര്‍മാണം ധൂര്‍ത്തല്ലെന്നും 16 കോടി ബജറ്റ് നിശ്ചയിച്ച ഹാള്‍ 8.5 കോടിക്ക് തീര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒരു വശത്തും ഭരണപക്ഷവും പ്രതിപക്ഷവും മറുവശത്തുമായുള്ള തര്‍ക്കം ശക്തമായി മുറുകുകയാണ്. നിയമസഭ പാസാക്കിയ പ്രമേയം തള്ളിയ ആരിഫ് മുഹമ്മദ്ഖാനെതിരെ സി.പി.എം കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."