കരിപ്പൂരില്‍ 57.5 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 57.5 ലക്ഷം രൂപയുടെ 1166 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് പിടിക്കൂടി.
യുവാവ് ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 5 സ്വര്‍ണ ബിസ്‌ക്കറ്റുകളും,വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് വിമാന ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് പുറത്ത് കടത്താന്‍ ശ്രമിച്ച 15 സ്വര്‍ണ ബിസ്‌ക്കറ്റുകളുമാണ് കസ്റ്റംസ് കണ്ടെടുത്തത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഷാര്‍ജ വിമാനത്തിലെത്തിയ മലപ്പുറം പറപ്പുര്‍ കുറുക്കന്‍ മുഹമ്മദ് (28) എന്ന യാത്രക്കാരനില്‍ നിന്നാണ് 583 ഗ്രാം തൂക്കം വരുന്ന 5 സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെടുത്തത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഇയാളെ പിടികൂടി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ 5 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കണ്ടെടുത്തത്.ഇതിന് 16.78 ലക്ഷം രൂപ വിലവരും. ദോഹയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നാണ് 1163 ഗ്രാം തൂക്കം വരുന്ന 10 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കണ്ടെടുത്തത്.രഹസ്യ വിവരം ലഭിച്ചതനുസരിച്ച് കസ്റ്റംസ് വിഭാഗം വിമാനത്തില്‍ കയറി പരിശോധിക്കുകയായിരുന്നു. വിമാന ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് പുറത്തുകടത്താന്‍ സൂക്ഷിച്ചതാണ് ഇവയെന്നാണ് കരുതുന്നത്.
അസി.കമ്മിഷണര്‍മാരായ നിഥിന്‍ ലാല്‍, സുരേന്ദ്രനാഥ്,സൂപ്രണ്ടുമാരായ ഗോകുല്‍ദാസ് ,ബിമല്‍ ദാസ്,ഇന്‍സ്‌പെക്ടര്‍മാരായ നിഷാന്ത്,മുരളീധരന്‍, പര്‍വ്വീന്ദര്‍ സിങ,് ഗോവിന്ദ പ്രകാശ് എന്നിവരാണ് സ്വര്‍ണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."