പൗരത്വ ഭേദഗതി നിയമത്തിനെതിരെ യാമ്പുവിൽ ഇതര സംസ്ഥാനക്കാരോടൊപ്പം മലയാളികളുടെ പ്രതിഷേധ സംഗമം
മദീന: കേന്ദ്ര സർക്കാറിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇതര സംസ്ഥാന തൊഴിലാളികളെ കൂടി പങ്കെടുപ്പിച്ച് യാമ്പു മലയാളി അസോസിയേഷൻ (വൈ.എം.എ) സംഘടിപ്പിച്ച പ്രതിഷേധ സംഗമം ശ്രദ്ധേയമായി. പത്തോളം മലയാളി പ്രവാസി സംഘടനകളു ടെ കൂട്ടായ്‌മയായ വൈ.എം.എ ഇന്ത്യൻ സമൂഹത്തിന് വിഷയത്തെ കുറിച്ചുള്ള പൊതു ബോധം ഉണ്ടാക്കാൻ നടത്തിയ പരിപാടിയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. അറാട്കൊ ലേബർ ക്യാമ്പ് ഹാളിൽ നടത്തിയ പ്രതിഷേധ സംഗമം ഇന്ത്യൻ ദേശീയ ഗാനത്തോടെ യാണ് ആരംഭിച്ചത്.
വൈ.എം.എ പ്രസിഡന്റ് അബൂബക്കർ മേഴത്തൂർ അധ്യക്ഷ ത വഹിച്ചു. മുസ്തഫ മൊറയൂർ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുവാനും രാജ്യ ത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ ഇന്ത്യൻ പൗരനെന്ന നിലയിൽ ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞാബദ്ധരാണെന്ന് പ്രഖ്യാപിച്ചാണ് നിറഞ്ഞ സദസ്സ് പ്രതിജ്ഞ ഏറ്റു ചൊല്ലിയത്. ബൈജു വിവേകാനന്ദൻ വിഷയാവതരണം നടത്തി. സിദ്ധീഖുൽ അക്ബർ ഉറുദുവിലും റഈസ് അഹ്മദ് ഹിന്ദിയിലും നടത്തിയ പ്രസംഗങ്ങൾ ഇതര സംസ്ഥാന തൊഴിലാളികൾ വർധിച്ച ആവേശ ത്തോടെയാണ് വരവേറ്റിയത്. നാസർ നടുവിൽ മുഖ്യപ്രഭാഷണം നടത്തി. പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന ആർ.എസ്.എസ് - ബി.ജെ.പി യുടെ കുതന്ത്ര ത്തിനെതിരെ മതേതര ജനാധിപത്യ ഇന്ത്യയിലെ പ്രവാസികളുടെ കൂടി യോജിച്ച പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ പ്രവാസി സംഘടനകളെ പ്രതിനിധാനം ചെയ്ത് ശങ്കർ എളംകൂർ, അബ്ദുൽ മജീദ് സുഹ്‌രി, സിറാജ് മുസ്‌ലിയാരകത്ത്, രാജൻ നമ്പ്യാർ, മുസ്തഫ കുന്നത്ത്, കെ.പി.എ കരീം താമരശ്ശേരി, ബഷീർ ഫറോഖ്, ജാബിർ വാണിയമ്പലം എന്നിവർ പ്രസംഗിച്ചു. വൈ.എം.എ വൈസ് പ്രസിഡന്റ് സലിം വേങ്ങര സ്വാഗതവും ജനറൽ സെക്രട്ടറി അസ്‌കർ വണ്ടൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."