പൗരത്വ പ്രതിഷേധം; കൊടുവള്ളിയെ ഇളക്കിമറിച്ച് വന്‍ റാലി
കൊടുവള്ളി: പൗരത്വ നിയമ ഭേതഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരെ ഭരണ ഘടന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കൊടുവള്ളിയില്‍ പതിനായിരങ്ങള്‍ അണി നിരന്ന ബഹുജന റാലിയില്‍ പ്രതിഷേധമിരമ്പി.
മോഡേണ്‍ ബസാറില്‍ നിന്ന് ആരംഭിച്ച റാലിയില്‍ മത സാംസ്‌കാരികരാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികളും നാട്ടുകാരും അണിനിരന്നു. പൗരത്വ നിയമ ഭേദഗതിക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കുമെതിരെ ശക്തമായ താക്കീതാണ് റാലി നല്‍കിയത്.
ഇന്ത്യന്‍ ജനാതിപത്യം സുശക്തമാണെന്നും പൗരത്വ നിയമ ഭേദഗതി കൊണ്ടു വന്ന് ഭരണഘടന അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള സമരം ഇന്ത്യ എന്ന ആശയത്തിന് വേണ്ടിയുള്ള സമരമാണെന്നും പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സുബിന്‍ അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ റെജിസ്റ്ററിനുമെതിരെ
ഭരണ ഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കൊടുവള്ളിയില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ഇന്ത്യന്‍ ഭരണ ഘടന ശക്തമാണെന്നതിനു തെളിവാണ് ഒരു സൈനിക അട്ടിമറി പോലും ഇന്ത്യയില്‍ നടന്നിട്ടില്ല എന്നത്. ഭരണ ഘടനാ സംരക്ഷണത്തിന് വേണ്ടി മത,ജാതി ചിന്തകള്‍ക്കതീതമായ പ്രക്ഷോഭം ശക്തിപ്പെടുമെന്നും അദ്ധേഹം പറഞ്ഞു.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2020/01/WhatsApp-Video-2020-01-04-at-8.59.46-PM.mp4"][/video]
നാസര്‍ ഫൈസി കൂടത്തായ്, എ.അരവിന്ദന്‍, സി.മോയിന്‍ കുട്ടി, എം.എ റസാഖ് മാസ്റ്റര്‍, കെ.അബ്ദുല്‍ ബാരി ബാഖവി,
സലീം അണ്ടോണ, എ.പി മജീദ് മാസ്റ്റര്‍,
വായോളി മുഹമ്മദ് മാസ്റ്റര്‍, സി.പി നാസര്‍കോയ തങ്ങള്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനം പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കെ.സി സുബിന്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം
എ.പി മുഹമ്മദ് മുസ് ലിയാര്‍ അധ്യക്ഷനായി.
എ.പി മജീദ് മാസ്റ്റര്‍, കെ.ബാബു, എ അരവിന്ദന്‍, എം എ റസാഖ് മാസ്റ്റര്‍, വായോളി മുഹമ്മദ് മാസ്റ്റര്‍, കെ. അബ്ദുല്‍ ബാരി ബാഖവി, ബശീര്‍ ഫൈസി വെണ്ണക്കോട്, ഒ പി.ഐ കോയ, സലീം അണ്ടോണ, വി എം ഉമ്മര്‍ മാസ്റ്റര്‍, എ കെ.സി മുഹമ്മദ് ഫൈസി, എ.പി മുഹമ്മദ് മാസ്റ്റര്‍,
വി.അബ്ദു ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. കാന്തപുരം എ.പി മുഹമ്മദ് മുസ് ലിയാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാസര്‍ ഫൈസി കൂടത്തായ് സ്വാഗതവും ബശീര്‍ ഹാജി കരീറ്റിപ്പറമ്പ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."