HOME
DETAILS

മാലിന്യമുക്ത കേരളത്തിനായി കുട്ടികളുടെ ഹരിതസഭ; ശിശുദിനത്തിൽ പഞ്ചായത്ത് തലത്തിൽ  ചേരും

  
ഹാറൂൻ റശീദ് എടക്കുളം
November 11, 2024 | 5:46 AM

Childrens Green Sabha for Garbage Free Kerala

 തിരുന്നാവായ: മാലിന്യമുക്തം നവകേരളം കാംപയിൻ കൂടുതൽ ജനകീയമാക്കുന്നതിൻ്റെ ഭാഗമായി  നവംബർ 14ന് ശിശുദിനത്തിൽ  എല്ലാ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് പഞ്ചായത്ത് തലത്തിൽ കുട്ടികളുടെ ഹരിതസഭ  സംഘടിപ്പിക്കാൻ സർക്കാർ. ഒക്ടോബർ 26ന് സർക്കുലർ നൽകിയിരുന്നെങ്കിലും വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് എല്ലാ ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടർമാക്കും ഇക്കഴിഞ്ഞ എട്ടിനാണ് പൊതുവിദ്യാഭ്യാസ ഡയരക്ടർ മാർഗനിർദേശങ്ങൾ നൽകിയത്.

ഭരണകാര്യങ്ങളിൽ ഗ്രാമസഭകൾ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതുപോലെ മാലിന്യനിർമാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി തദ്ദേശ സ്ഥാപനപരിധിയിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർഥികൾക്ക് അവസരം ലഭ്യമാക്കിയും മാലിന്യസംസ്കരണ പ്രവർത്തനങ്ങളുടെ മാതൃകാകേന്ദ്രമായി  വിദ്യാലയങ്ങളെ മാറ്റിയും പദ്ധതി നടപ്പാക്കണമെന്നാണ് നിർദേശം.

പദ്ധതി നടപ്പാക്കുന്നതോടെ വിദ്യാർഥി പ്രതിനിധികൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നടത്തപ്പെടുന്ന ഹരിതസഭകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വിദ്യാലയങ്ങളിൽ നിന്ന് മൊത്തം 150നും 200 നുമിടയിൽ കുട്ടികളെ പങ്കെടുപ്പിച്ചാണ് സഭ നടത്തുക. ആൺ, പെൺ തുല്യാനുപാതത്തിലാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. സഭ നടത്താൻ മൂന്നുമുതൽ അഞ്ചുവരെ അംഗങ്ങളുള്ള പാനലിന് രൂപം നൽകും.

ഹരിതസഭ പ്രവർത്തനങ്ങൾ, തദ്ദേശ സ്ഥാപനവുമായി ഏകോപിപ്പിക്കുന്നതിന് പരിധിയിലെ ഒരു അധ്യാപകനെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തും. വിദ്യാർഥി പ്രതിനിധികൾ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെ വിലയിരുത്തിയുള്ള റിപ്പോർട്ട് സഭയിൽ അവതരിപ്പിക്കും. മാലിന്യസംസ്ക്കരണ സംവിധാനങ്ങളിലെ പോരായ്മകളും പരിഹാരങ്ങളുമാണ് റിപ്പോർട്ടിൽ അടങ്ങിയിരിക്കുക. അവതരിപ്പിക്കുന്ന വിഷയത്തിൽ വിദ്യാർഥികൾക്ക് ജനപ്രതിനിധികളോട് ചോദ്യങ്ങൾ ചോദിക്കാൻ അവസരം ലഭിക്കും.

കുട്ടികൾ രൂപീകരിച്ച പുതിയ ആശയങ്ങൾ  മാലിന്യസംസ്കരണ സംവിധാനങ്ങളുടെ ക്രാഫ്റ്റ് മോഡലുകൾ എന്നിവ ഉൾപ്പെടുത്തി സ്കൂളുകളിൽ പ്രദർശങ്ങൾ സംഘടിപ്പിക്കുന്നതിനും, പ്രവർത്തനങ്ങൾ സ്കൂൾ വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നതിനും നിർദേശിക്കുന്നുണ്ട്. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർമാരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇഡി വേട്ടയിൽ പാർട്ടിയും മുന്നണിയും കൂടെനിന്നു; കടന്നാക്രമണങ്ങളെ ഒരുമിച്ച് നേരിടും': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  a month ago
No Image

തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  a month ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  a month ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  a month ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  a month ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  a month ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  a month ago