മനുരത്ന വിളവെടുപ്പിനൊരുങ്ങി; മാങ്ങാട്ടുകരയിലെ വട്ടനില കര്‍ഷകര്‍ ആഹ്ലാദത്തില്‍
അന്തിക്കാട്: മാങ്ങാട്ടുകര വട്ട നിലത്തിലെ മനുരത്ന വിളവെടുപ്പിന് ഒരുങ്ങിയതോടെ മേഖലയിലെ കര്‍ഷകര്‍ ആഹ്ലാദ തിമര്‍പ്പില്‍. ഒരാഴ്ച കഴിഞ്ഞാല്‍ മനു രത്ന നെല്‍വിത്തിന്റെ വിളവെടുപ്പ് നടക്കും.
വെള്ളൂര്‍ വൈക്കത്ത് മനയിലെ മൂന്ന് ഏക്കര്‍ വട്ട നിലത്തിലാണ് മനുരത്ന കൃഷിയിറക്കിയിട്ടുള്ളത്. വര്‍ഷങ്ങളായി തരിശുകിടന്നിരുന്ന വട്ട നിലത്തില്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും കൃഷി വിദഗ്ധരെത്തിയാണ് പുതിയ വിത്തായ മനു രത്ന കൃഷിയിറക്കിയത്.
90 ദിവസമായാല്‍ വിളവെടുപ്പ് നടത്താന്‍ കഴിയുമെന്നതാണ് മനു രത്ന വിത്തിന്റെ പ്രത്യേകത.
കോള്‍ പടവുകളിലേക്കും മറ്റു കൃഷിയിടങ്ങളിലേക്കും ആവശ്യമായ വിത്തിനു വേണ്ടിയാണ് കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ വട്ട നിലത്തില്‍ മനുരത്ന കൃഷി ചെയ്തത്.നൂറുമേനി വിളവാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്.
കൃഷി വിജയിച്ചതോടെ കൂടുതല്‍ കര്‍ഷകര്‍ വട്ട നില കൃഷിയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."