HOME
DETAILS

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്: കേരള ടീം തീവ്രപരിശീലനത്തില്‍

  
backup
January 02 2019 | 18:01 PM

%e0%b4%96%e0%b5%87%e0%b4%b2%e0%b5%8b-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%82

 


തിരുവനന്തപുരം: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ വിജയ പോഡിയത്തിലേക്ക് ചുവടുവയ്ക്കാന്‍ കേരള ടീമിന് തീവ്രപരിശീലനം. ഒന്‍പത് മുതല്‍ 20 വരെ പൂനെയിലാണ് ദേശീയ യുവജന കായികമേളയായ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്നത്. അത്‌ലറ്റിക്‌സ് അടക്കം 14 ഇനങ്ങളിലായി കേരളത്തില്‍ നിന്നു 300ല്‍ ഏറെ കായികതാരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ക്കായുള്ള തീവ്രപരിശീലനം സംസ്ഥാനത്തെ 11 കേന്ദ്രങ്ങളിലായി നടന്നു വരികയാണ്.
കഴിഞ്ഞ മേളയില്‍ കേരളത്തിന് അത്‌ലറ്റിക്‌സില്‍ മൂന്നാം സ്ഥാനവും ഓവറോള്‍ മെഡല്‍ പട്ടികയില്‍ എട്ടാം സ്ഥാനവും ലഭിച്ചിരുന്നു. ഇത്തവണ മികച്ച വിജയം കൈവരിക്കാന്‍ തീവ്രപരിശീലന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. അത്‌ലറ്റിക്‌സ് ഇനങ്ങളുടെ പരിശീലനം നാളെ മുതല്‍ തിരുവനന്തപുരത്ത് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലുമായി നടക്കും. 69 അംഗ അത്‌ലറ്റിക്‌സ് ടീമില്‍ 45 പെണ്‍കുട്ടികളും 24 ആണ്‍കുട്ടികളുമാണുള്ളത്. കണ്ണൂര്‍, മുണ്ടയാട് നടക്കുന്ന ബാസ്‌ക്കറ്റ് ബോള്‍ പരിശീലനത്തില്‍ 24 പുരുഷന്‍മാരും 24 വനിതകളുമുണ്ട്. 17 വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 21 വയസിന് താഴെയുള്ള പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും പ്രത്യേക പരിശീലനമാണ് നല്‍കുന്നത്.ബാസ്‌ക്കറ്റ് ബോള്‍ പരിശീലനം 12 വരെ തുടരും. തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ആറ് വരെ നടക്കുന്ന ഫുട്‌ബോള്‍ പരിശീലനത്തില്‍ 36 പുരുഷന്‍മാരും 18 വനിതകളുമാണുള്ളത്. 21 വയസിന് താഴെയുള്ള പുരുഷന്‍മാരുടെ 12 അംഗ കബടി ടീമിന്റെ പരിശീലനം 11 വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ്. ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ ഒന്‍പത് വരെ നടക്കുന്ന ഖോഖോ പരിശീലനത്തില്‍ 24 പേരാണുള്ളത്. ആണ്‍കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കുമായുള്ള വോളിബോള്‍ പരിശീലനം തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കുമായുള്ള പരിശീലനം കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമായാണ് നടക്കുന്നത്.തിരുവനന്തപുരം പിരപ്പന്‍കാട് അക്വാട്ടിക് കോംപ്ലക്‌സില്‍ നീന്തലില്‍ 13 പേരാണ് പരിശീലനത്തിനുള്ളത്. കാര്യവട്ടം ഓപ്പറേഷന്‍ ഒളിംപ്യ സെന്ററില്‍ നടക്കുന്ന ഗുസ്തി പരിശീലനത്തില്‍ രണ്ട് വനിതകളും രണ്ട് പുരുഷന്‍മാരും ഉണ്ട്. തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജൂഡോയിലും അവിടെ തന്നെ ഭാരദ്വഹനത്തിലും പരിശീലനം നല്‍കും.
തിരുവനന്തപുരത്ത് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജിംനാസ്റ്റിക്‌സ് പരിശീലനവും നടക്കും. ദേശീയ യുവജന കായികമേളയില്‍ പങ്കെടുക്കുന്ന കേരള ടീമിലെ ആദ്യസംഘം ആറിനും 69 അംഗ അത്‌ലറ്റിക്‌സ് ടീം ഏഴിനും പൂനെക്ക് പുറപ്പെടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  24 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  24 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  24 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  24 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  24 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  24 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  24 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  24 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  24 days ago