ജെ.എന്‍.യു ആക്രമണം: മുഖംമൂടിക്കാരില് ചിലരെ തിരിച്ചറിഞ്ഞതായി പൊലിസ്, ആദ്യ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്താനെത്തിയ മുഖംമൂടിക്കാരില് ചിലരെ തിരിച്ചറിഞ്ഞതായി പൊലിസ്. എന്നാല്‍ ഇതുവരെ അറസ്റ്റൊന്നും നടത്തിയിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതായും ഒരു എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതായും പൊലിസ് അറിയിച്ചു.
സോഷ്യല്‍ മീഡികളില്‍ വൈറലായ സ്ക്രീന്‍ ഷോട്ടുകളും സിസിടിവി ഫൂട്ടേജുകളും അക്രമികളെ തിരിച്ചറിയാന്‍ ഉപയോഗിക്കുമെന്നും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന് ദേവേന്ദര്‍ ആര്യ എന്‍.ഡി.ടിവിയോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയിലെടുത്തെന്നും അവര്‍ പുറത്തു നിന്നുള്ളവരാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
സര്‍വകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെയാണ് അന്‍പതോളം വരുന്ന സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പിന്തുണച്ചുകൊണ്ട് അധ്യാപകര്‍ നടത്തിയ യോഗത്തിനിടെയായിരുന്നു ആക്രമണം.
വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ് അടക്കം ഒട്ടേറെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ഹോസ്റ്റലിലും ക്യാംപസിലും ആക്രമണം അഴിച്ചുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."