HOME
DETAILS
MAL
പെട്രോള്‍ പമ്പ് ജീവനക്കാരെ അക്രമിച്ച് പണം തട്ടിയതായി പരാതി
backup
January 03 2019 | 05:01 AM
എടപ്പാള്‍: എടപ്പാളില്‍ പമ്പ് ജീവനക്കാരെ അക്രമിച്ച് പണം കവര്‍ന്നതായി പരാതി. കുറ്റിപ്പുറം റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പമ്പിലാണ് ജീവനക്കാരനെ ആക്രമിച്ച് പണം കവര്‍ന്നതായി പരാതിയുള്ളത്. മര്‍ദനത്തില്‍ പരുക്കേറ്റ പമ്പ് ജീവനക്കാരന് എടപ്പാള്‍ മൂതൂര്‍ സ്വദേശിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ മൂന്നിന് ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. മര്‍ദനത്തില്‍ ജീവനക്കാരന്റെ കൈവശമുണ്ടായിരുന്ന 6000 രൂപ നഷ്ടപ്പെട്ടതായും ആക്ഷേപമുണ്ട്. തൊട്ടടുത്ത പെട്രോള്‍ ഫില്ലറിലേക്ക് ഓട്ടോ മാറ്റിയിടാന്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണമായതെന്നാണ് പറയുന്നത്. പമ്പ് ഉടമ പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."