HOME
DETAILS
MAL
കേന്ദ്രത്തിന്റെ പ്രളയ സഹായം: ഏഴ് സംസ്ഥാനങ്ങള്‍ക്കായി 5908 കോടി രൂപ, കേരളത്തിന് ഒന്നുമില്ല
backup
January 06 2020 | 14:01 PM
ഡല്‍ഹി: കേരളത്തിന് മാത്രം കേന്ദ്ര സര്‍ക്കാരിന്റെ പ്രളയസഹായമില്ല. 2019 ലെ പ്രളയ പുനരധിവാസത്തിന് 2101 കോടി രൂപയാണ് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടത്.
ഏഴ് സംസ്ഥാനങ്ങള്‍ക്കായി 5908 കോടി രൂപ അധിക സഹായം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. സഹായം തേടി കേരളം സെപ്തംബര്‍ ഏഴിന് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് നിരസിക്കുന്ന തീരുമാനമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സമിതിയുടേതാണ് തീരുമാനം. അസം, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രളയം, മണ്ണിടിച്ചില്‍, മേഘവിസ്ഫോടനം തുടങ്ങിയ ദുരന്തങ്ങളില്‍ കേന്ദ്രം സഹായം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."