HOME
DETAILS

മുംബൈ ഭീകരാക്രമണത്തെ ഓര്‍മിപ്പിക്കുന്നു: ഉദ്ദവ് താക്കറേ

  
backup
January 07 2020 | 03:01 AM

%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%93%e0%b4%b0


മുംബൈ: ജെ.എന്‍.യുവില്‍ മാരകായുധങ്ങളുമായി മുഖംമൂടി ധരിച്ചെത്തി വിദ്യാര്‍ഥികളെ ക്രൂരമായി ആക്രമിച്ച സംഭവം 2011ലെ മുംബൈ ഭീകരാക്രമണത്തെ ഓര്‍മിപ്പിക്കുന്നതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഈ മുഖംമൂടികള്‍ക്ക് പിന്നില്‍ ആരാണെന്ന് നാം അറിഞ്ഞിരിക്കണം. മുഖംമൂടി ധരിച്ച് വന്നവര്‍ ഭീരുക്കളാണ്. ധൈര്യമുണ്ടെങ്കില്‍ അവര്‍ മുഖം മറയ്ക്കാതെ വരുമായിരുന്നു. ഇത്തരം ഭീരുത്വത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മുംബൈയില്‍ തെരുവിലങ്ങിയ വിദ്യാര്‍ഥികള്‍ സുരക്ഷിതരായിരിക്കുമെന്ന് സന്ദേശവും അദ്ദേഹം നല്‍കി. വിദ്യാര്‍ഥികളെ ഇത്തരത്തില്‍ നേരിടാനുള്ള ഒരു നീക്കത്തെയും സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നു ഉദ്ദവ് വ്യക്തമാക്കി.
ഒരു ക്യാംപസിലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് ജെ.എന്‍.യുവില്‍ സംഭവിച്ചത്. ജെ.എന്‍.യുവിലെ ആക്രമണ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ 2011 ല്‍ നടന്ന മുംബൈ തീവ്രവാദ ആക്രമണമാണ് തനിക്ക് ഓര്‍മ്മ വന്നതെന്നും ഉദ്ദവ് പറഞ്ഞു.
'ഞാന്‍ ടി.വിയില്‍ റിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ടായിരുന്നു, ഞായറാഴ്ച രാത്രി ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം എന്നെ 2611 മുംബൈ ഭീകരാക്രമണത്തെ ഓര്‍മപ്പെടുത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ ഈ രാജ്യത്ത് സുരക്ഷിതരല്ലെന്ന് തോന്നുന്നു. മഹാരാഷ്ട്രയില്‍ ഇതുപോലൊരു കാര്യം ഒരിക്കലും സംഭവിക്കില്ല' ഉദ്ദവ് താക്കറെ പറഞ്ഞു.
യുവാക്കളെ പ്രകോപിപ്പിച്ച് ഒരു വലിയ ആക്രമണം ഉണ്ടാക്കാന്‍ ശ്രമിക്കരുത്. യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതില്‍ പൊലിസ് പരാജയപ്പെട്ടാല്‍ തീര്‍ച്ചയായും പൊലിസ് പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടി വരുമെന്നും താക്കറെ പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ എ.ബി.വി.പിയാണെന്ന് ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിന് ഈ വിഷയത്തില്‍ ഇപ്പോള്‍ താന്‍ രാഷ്ട്രീയം പറയുന്നില്ലെന്നായിരുന്നു താക്കറെയുടെ മറുപടി.

 

തീവ്രവാദികള്‍:
ആദിത്യ താക്കറെ
മുംബൈ: ജെ.എന്‍.യുവില്‍ മുഖംമൂടി ധരിച്ചെത്തി അക്രമം നടത്തിയ സംഘത്തിനെതിരെ ശിവസേനാ നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെയും. മുഖം മറച്ച് ആക്രമണം നടത്തിയവരെ തീവ്രവാദികള്‍ എന്നാണ് വിളിക്കേണ്ടതെന്നും മുഖംമറച്ച് എത്തി ആക്രമണം നടത്തുക അവരാണെന്നും ആദിത്യ താക്കറെ പറഞ്ഞു.
ഈയൊരു ആക്രമണത്തിലൂടെ ലോകത്തിന് മുന്‍പില്‍ നമ്മുടെ രാജ്യത്തിന്റെ മുഖച്ഛായ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. സമയബന്ധിതമായ അന്വേഷണം ഉണ്ടാകേണ്ടതുണ്ട്. അല്ലാത്തപക്ഷം വിദേശരാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ഇന്ത്യയില്‍ എത്തില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  19 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  19 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  20 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  20 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  20 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  20 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  20 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  21 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  21 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  21 hours ago