വസ്ത്രം കൊണ്ട് തിരിച്ചറിയുന്നുണ്ടോ? ബംഗളൂരുവില്‍ ബുര്‍ഖ-ബിന്ദി പ്രതിഷേധം
ബംഗളൂരു: വസ്ത്രം കൊണ്ട് തിരിച്ചറിയുന്നുണ്ടോ' എന്ന ചോദ്യവുമായി പൊട്ടു തൊട്ട്, പര്‍ദ്ദയണിഞ്ഞ് പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ വ്യത്യസ്ത പ്രതിഷേധവുമായി നഗരത്തിലെ യുവജനങ്ങള്‍ രംഗത്ത്.
ബംഗളൂരു നഗരത്തിലെ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നൂറുകണക്കിന് സ്ത്രീകള്‍ ബുര്‍ഖയും ബിന്ദിയും ധരിച്ച് പങ്കെടുത്തു.
ചില മാധ്യമങ്ങള്‍ പ്രതിഷേധ കൂട്ടായ്മകളെ തെറ്റായ രീതിയില്‍ മുസ്‌ലിം പ്രതിഷേധം എന്ന് വേര്‍തിരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എല്ലാ മതവിഭാഗത്തിലും പെട്ടവര്‍ ഈ പ്രതിഷേധ സംഗമത്തില്‍ അംഗങ്ങളായിട്ടുണ്ടെന്ന് സംഘാടകരിലൊരാളായ പ്രജക്ത കുവാലേക്കര്‍ പറഞ്ഞു.
കലാകാരന്‍മാര്‍, ഗായകര്‍, ആക്റ്റിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവര്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അവരുടെ വസ്ത്രത്തില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
എന്നാല്‍ ഞങ്ങളെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടോയെന്ന് പ്രതിഷേധക്കാര്‍ ചോദിച്ചു. ഞങ്ങളെ ഒന്നിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചതിനാല്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും ഈ രാജ്യത്തെ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിക്കും ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങള്‍ ഒന്നാണെന്ന് സംഘാടകരിലൊരാളായ താരകൃഷ്ണസ്വാമി പറഞ്ഞു.
ഭരണഘടനയ്‌ക്കെതിരായ ആക്രമണത്തിനെതിരെ പോരാടാനും ഫാസിസത്തിനെതിരെ പോരാടാനും ഹിന്ദുക്കളും മുസ്‌ലിംകളും എങ്ങനെ ഒത്തുചേര്‍ന്നുവെന്നും താര കൂട്ടിച്ചേര്‍ത്തു.
പോസ്റ്ററുകളും ഇന്ത്യന്‍ പതാകയും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ പകര്‍പ്പുകളും ഉയര്‍ത്തിപ്പിടിച്ചായിരുന്നു വനിതകളുടെ പ്രതിഷേധം. എ.എഫ്.എസ്.പി.എ വിരുദ്ധ പ്രവര്‍ത്തക ഇറോം ഷര്‍മിള, മാധ്യമ പ്രവര്‍ത്തക രോഹിണി മോഹന്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."