പരമ്പര തൂത്തുവാരി ആസ്‌ത്രേലിയ
സിഡ്‌നി: ആധികാരിക ജയം സ്വന്തമാക്കി ന്യൂസിലന്‍ഡിനെതിരേയുള്ള പരമ്പര ആസ്‌ത്രേലിയ തൂത്തൂവാരി. ഇന്നലെ സമാപിച്ച അവസാന ടെസ്റ്റിലും ജയം സ്വന്തമാക്കിയതോടെയാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പര ആസ്‌ത്രേലിയ സ്വന്തമാക്കിയത്. 279 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് മൂന്നാം ടെസ്റ്റില്‍ ഓസീസ് സ്വന്തമാക്കിയത്. നാലാം ദിനം 416 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലാന്‍ഡിന്റെ പോരാട്ടം 136 റണ്‍സില്‍ അവസാനിച്ചു.
ര@ണ്ടാം ഇന്നിങ്‌സിലും നഥാന്‍ ലയോണാണ് കിവികളുടെ പ്രതീക്ഷകള്‍ തകര്‍ത്തത്. 17 ഓവറുകള്‍ എറിഞ്ഞ ലയോണ്‍ 50 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കി. നേരത്തെ, ആദ്യ ഇന്നിങ്‌സിലും ലയോണ്‍ അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇരട്ട ശതകവും രണ്ട@ാം ഇന്നിങ്‌സില്‍ അര്‍ധ ശതകവും പൂര്‍ത്തിയാക്കിയ മാര്‍നസ് ലബ്യുഷെയ്‌നാണ് കളിയിലെയും പരമ്പരയിലെയും താരം. നാലാം ദിനം ര@് വിക്കറ്റിന് ണ്ട 217 റണ്‍സെടുത്ത ശേഷമാണ് ഓസീസ് ഡിക്ലയര്‍ ചെയ്തത്. ഇതോടെ 416 റണ്‍സ് വിജയലക്ഷ്യം ആതിഥേയര്‍ കിവികള്‍ക്ക് നല്‍കി. ര@ണ്ടാം ഇന്നിങ്‌സില്‍ ഡേവിഡ് വാര്‍ണറിന്റെ ശതകവും (159 പന്തില്‍ 111*) മാര്‍നസ് ലബ്യുഷെയ്‌ന്റെ അര്‍ധ ശതകവും (74 പന്തില്‍ 59) ആസ്‌ത്രേലിയയുടെ പോരാട്ടവീര്യം വര്‍ധിപ്പിച്ചു. ടെസ്റ്റ് സമനിലയില്‍ പിടിക്കാനുള്ള ന്യൂസിലാന്‍ഡിന്റെ മോഹങ്ങളെല്ലാം ചായയ്ക്ക് പിരിയും മുന്‍പേ തന്നെ തകര്‍ന്നിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലയോണും ചേര്‍ന്ന് ന്യൂസിലാന്‍ഡിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ കൂടാരം കയറ്റി. ഓപ്പണര്‍മാരായ ടോം ലാഥമും (1) ടോം ബ്ലണ്ടലും (2) മിച്ചല്‍ സ്റ്റാര്‍ക്കിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ ജീത്ത് റാവലും (12) ഗ്ലെന്‍ ഫിലിപ്പ്‌സും (0) പൊരുതാന്‍ പോലും കൂട്ടാക്കാതെ ലയോണിന് വിക്കറ്റ് സമ്മാനിച്ചു.
പരമ്പര ജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുമായുള്ള അകലം ഓസീസ് 64 ആക്കി കുറച്ചു. മൂന്നു പരമ്പരകളിലായി കളിച്ച പത്തു മത്സരങ്ങളില്‍ എഴെണ്ണമാണ് കംഗാരുക്കള്‍ ജയിച്ചിരിക്കുന്നത്. ഒരു മത്സരം സമനിലയിലും രണ്ട@ു മത്സരങ്ങള്‍ തോല്‍വിയിലും കലാശിച്ചു. ഇതേത്തുടര്‍ന്ന് 296 പോയിന്റുകളാണ് ആസ്‌ത്രേലിയ സ്വന്തമാക്കിയിരിക്കുന്നത്. മൂന്നു പരമ്പരകളിലായി കളിച്ച ഏഴില്‍ എഴു ടെസ്റ്റും ജയിച്ച ടീം ഇന്ത്യ 360 പോയിന്റുകളോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."