രഞ്ജി, കേരളത്തിന് വീണ്ടും തോല്‍വി
ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരളം തോല്‍വിയേറ്റുവാങ്ങി. ഹൈദരാബാദിനോട് ആറു വിക്കറ്റിനാണ് കേരളം തകര്‍ന്നടിഞ്ഞത്. ജയത്തോടെ ഹൈദരാബാദ് ആറു പോയിന്റ് സ്വന്തമാക്കി.
ബാറ്റിങ് നിരയുടെ പ്രകടനം തന്നെയാണ് ഈ മല്‍സരത്തിലും കേരളത്തിനു തിരിച്ചടിയായത്. ആദ്യ മല്‍സരങ്ങളില്‍ വെസ്റ്റ് ബംഗാള്‍, ഗുജറാത്ത് എന്നിവരോടും കേരളം തോല്‍വി ഏറ്റുവാങ്ങിയിരുന്നു. സീസണിലെ ആദ്യ കളിയില്‍ ഡല്‍ഹിയെ സമനിലയില്‍ കുരുക്കാന്‍ കഴിഞ്ഞത് മാത്രമാണ് കേരളത്തിലെ രഞ്ജിയിലെ ഈ സീസണിലെ ആകെ നേട്ടം. 155 റണ്‍സിന്റെ വിജയലക്ഷ്യമാണ് കേരളം ഹൈദരാബാദിനു മുന്നില്‍ വച്ചത്. നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദ് ലക്ഷ്യത്തിലെത്തുകയും ചെയ്തു. ജെ മല്ലികാര്‍ജുന്‍ (38), ഹിമാലയ് അഗര്‍വാള്‍ (34*), അക്ഷത് റെഡ്ഡി (32), ക്യാപ്റ്റന്‍ തന്‍മയ് അഗര്‍വാള്‍ (32) എന്നിവരാണ് ഹൈദരാബാദിന്റെ ജയം അനായാസമാക്കിയത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ഒന്നാമിന്നിങ്‌സില്‍ 164 റണ്‍സിന് പുറത്തായി. മറുപടിയില്‍ ഹൈദരാബാദ് 228 റണ്‍സെടുത്തു. 64 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങി വീ@ണ്ടും ബാറ്റിങാരംഭിച്ച കേരളം രണ്ട@ാമിന്നിങ്‌സില്‍ 218ന് കൂടാരം കയറുകയായിരുന്നു. കേരള നിരയില്‍ ഒരാള്‍ക്കു പോലും അര്‍ധ സെഞ്ചുറി തികയ്ക്കാനായില്ല. 44 റണ്‍സ് വീതമെടുത്ത രോഹന്‍ പ്രേമും വിഷ്ണു വിനോദുമാണ് കേരള നിരയില്‍ അല്‍പ്പമെങ്കിലും പൊരുതിനോക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."