HOME
DETAILS
MAL
മാധ്യമങ്ങള്‍ക്കെതിരായ അക്രമം: ബി.ജെ.പിയെ ബഹിഷ്കരിച്ച് മാധ്യമങ്ങള്‍, ശശികലയ്ക്ക് പ്രസ് ക്ലബ്ബ് അനുവദിച്ചില്ല
backup
January 03 2019 | 09:01 AM
കോഴിക്കോട്: ഹര്‍ത്താലിന്റെ മറവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വ്യാപകമായ അക്രമമുണ്ടായ പശ്ചാത്തലത്തില്‍ ബി.ജെ.പിയെ ബഹിഷ്കരിച്ച് മാധ്യമങ്ങള്‍. കോഴിക്കോട്ട് കെ. സുരേന്ദ്രന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജനം ടി.വിയിലെ റിപ്പോര്‍ട്ടര്‍ മാത്രമാണ് സംബന്ധിച്ചത്.
കെ.പി ശശികലക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ പ്രസ്ക്ലബ് നല്‍കാനാവില്ലന്ന് കോട്ടയം പ്രസ് ക്ലബ് നിലപാടെടുത്തു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ വാര്‍ത്താസമ്മേളനവും തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."