രാമക്ഷേത്ര ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് രാം വിലാസ് പാസ്വാന്‍
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ കേന്ദ്രത്തിന്റെ തീരുമാനങ്ങള്‍ക്കെതിരേ സഖ്യകക്ഷിയായ ലോക് ജന്‍ശക്തി പാര്‍ട്ടി(എല്‍.ജെ.പി) നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്‍.
രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഓര്‍ഡിനന്‍സിനെ പിന്തുണക്കില്ലെന്നും കോടതി തീരുമാനമാണ് അന്തിമമെന്നും രാം വിലാസ് പാസ്വാന്‍ പറഞ്ഞു. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായി ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശക്തമായ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് പാസ്വാന്റെ പ്രതികരണം. കൂടാതെ വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സഖ്യകക്ഷികളുടെ ആവശ്യത്തെ പൂര്‍ണമായി തള്ളിക്കളയാന്‍ കേന്ദ്രം ഇതുവരെ തയാറായിട്ടില്ല.
രാമക്ഷേത്ര വിഷയത്തില്‍ കോടതി എന്താണോ വിധിക്കുന്നത് അത് മുസ്‌ലിംകളും ഹിന്ദുക്കളും അംഗീകരിക്കണമെന്ന് പാസ്വാന്‍ ആവശ്യപ്പെട്ടു.
തങ്ങളുടെ നിലപാട് കൃത്യമാണ്. എന്‍.ഡി.എ യോഗത്തില്‍ പാര്‍ട്ടി തീരുമാനം അറിയിച്ചിട്ടുണ്ട്. ചിലയാളുകള്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ആവശ്യം ഉയര്‍ത്തുന്നുണ്ട്. ഇത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ക്ഷേത്രം ഒരു പാര്‍ട്ടിയുടെ അജന്‍ഡയായേക്കാം. എന്നാല്‍ അത് എന്‍.ഡി.എ സര്‍ക്കാരിന്റെ നയമല്ല. ഈ വിഷയത്തില്‍ കോടതി ഉത്തരവിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ നിലാപാടിനെ അദ്ദേഹം തള്ളി. സുപ്രിംകോടതി വിധിയെ പിന്തുണക്കുകയാണ്. എല്ലാ സ്ത്രീകള്‍ക്കും കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കണം. എല്‍.ജെ.പി ലിംഗ വിവേചനങ്ങള്‍ക്കെതിരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."