HOME
DETAILS
MAL
ചര്‍ച്ച തിരിച്ചുവിടാനോ നീക്കം?
backup
January 07 2020 | 15:01 PM
ഗുവാഹത്തി: മുന്‍ സര്‍ക്കാരിനെതിരേ ആരോപണവുമായി അസം സര്‍ക്കാര്‍ രംഗത്തുവന്നതു നിലവിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനും പ്രതിപക്ഷത്തെ നിശബ്ദരാക്കാനുമെന്ന് ആരോപണം.
പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സര്‍ക്കാരിനെതിരേ ശക്തമായ ആരോപണങ്ങളുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയ് രംഗത്തെത്തിയിരുന്നു.
വിഷയത്തില്‍ ഇദ്ദേഹം നിരന്തരം സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരേ രംഗത്തുവരുന്ന സാഹചര്യത്തിലാണ് അഴിമതിയാരോപണമെന്നതും ശ്രദ്ധേയമാണ്.
അസമില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കാത്ത സര്‍ക്കാര്‍ നിലപാടിനെതിരേ കോടതിയെ സമീപിക്കുമെന്നു കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."