കെട്ടടങ്ങാതെ ശബരിമല; ഇതുവരെ അറസ്റ്റിലായത് 1369 പേര്‍
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ ശക്തികളുടെ അഴിഞ്ഞാട്ടം തുടരുന്നു. ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഇതുവരെ ആകെ 1369 പേര്‍ അറസ്റ്റിലായി. 717 പേര്‍ കരുതല്‍ തടങ്കലിലുണ്ട്. 801 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുകളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന.
ഇന്നലെ വ്യാപക അക്രമം നടന്ന പാലക്കാട്ടും മഞ്ചേശ്വരത്തും വൈകുന്നേരം വരെ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് 81 പേരെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നലെ വ്യാപക അക്രമം നടന്ന കോഴിക്കോട് പേരാമ്പ്രയില്‍ അഞ്ച് ദിവസത്തേക്ക് കളക്ടര്‍ നിരോധനാജഞ പ്രഖ്യാപിച്ചു.
ഇന്ന് പുലർച്ചെയോടെ സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ബി.ജെ.പി പ്രവർത്തകർ വീണ്ടും ആക്രമണം അഴിച്ചുവിട്ടു. അടൂരില്‍ സി.പി.എം നേതാവ് ടി.ഡി ബൈജുവിന്റെ വീടിനു നേരെ അക്രമമുണ്ടായി. സഹോദരന്‍ സജിയുടെ വീടും അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. മുപ്പതോളം ആളുകളടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതത്. വീടിന്റെ വാതില്‍ മഴു കൊണ്ട് വെട്ടിപ്പൊളിക്കുകയായിരുന്നു.
പത്തനംതിട്ട അടൂരില്‍ അന്‍പതോളം വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.തിരുവനന്തപുരം മലയിൻകീഴ് മൂന്നു നാടൻ ബോംബുകൾ കണ്ടെത്തി. സ്കൂളിനു സമീപം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. ബി.ജെ.പി നിയന്ത്രണത്തിലുള്ളതാണു സ്കൂളെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം ശശികുമാറിന്റെ വീടിനു നേരെ ബോംബേറിഞ്ഞു. പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.എം. ഇന്നലെ അര്‍ധരാത്രയോടെയായിരുന്നു സംഭവം.
വലിയ മലയിൽ സി.പി.എം -ബി.ജെ.പി നേതാക്കളുടെ വീടുകൾക്ക് നേരെ ആക്രം നടന്നു. നെടുമങ്ങാട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരി കേശന്‍റെ വീട് തകർത്തു. നെടുമങ്ങാട് മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കണ്ണൂര്‍ പുതിയ തെരുവിലെ ബിജെപി ഒാഫീസിന് ബൈക്കിലെത്തിയ സംഘം തീയിട്ടു. വരാന്തയില്‍ ഉറങ്ങുകയായിരുന്ന മൂപ്പപാറ സ്വദേശി സുരേഷിന് പൊള്ളലേറ്റു. സുരേഷിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."