HOME
DETAILS

ആര്‍.ടി ഓഫീസ് ഏജന്റുമാര്‍ കൈയടക്കുന്നു, സാധാരണക്കാര്‍ ദുരിതത്തില്‍

  
backup
February 20 2017 | 08:02 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%93%e0%b4%ab%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%8f%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d

 


മണ്ണാര്‍ക്കാട്: ആര്‍.ടി.ഓഫീസ് ഏജന്റുമാര്‍ കയ്യടക്കുന്നു. ഫാസ്റ്റ് ട്രാക് സംവിധാനം സാധാരണ ജനത്തിന് ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തം. വിവിധ ആവശ്യങ്ങള്‍ക്ക് ഗുണഭോക്താക്കള്‍ നേരിട്ട് ഓഫീസില്‍ നല്‍കിയ രേഖകള്‍ ഏജന്റുമാര്‍ ഓഫീസില്‍ നിന്ന് വാങ്ങുന്നതായും ആക്ഷേപമുയരുന്നു. മണ്ണാര്‍ക്കാട് പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആര്‍.ടി ഓഫീസിലാണ് ഏജന്റുമാര്‍ സാധാരണക്കാര്‍ക്ക് ഇടം നല്‍കാതെ കയ്യടക്കുന്നത്. ചില ഫയലുകള്‍ സമര്‍പ്പിച്ച അന്നേ ദിവസം തന്നെ തീര്‍പ്പ് കല്‍പ്പിച്ച് നല്‍കുന്ന ചാനലായ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലും ഏജന്റുമാരുടെ ഫയലുകളാണെന്നും ആരോപണമുണ്ട്. ഇതുകാരണം സാധാരണക്കാരായ ആളുകള്‍ നേരിട്ട് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ് പോലുളളവ പുതുക്കാന്‍ നല്‍കിയ ഒരുമാസത്തിലപ്പുറം കാത്തിരിക്കേണ്ട ഗതികേടിലാണ്. എന്നാല്‍ ഏജന്റുമാര്‍ മുഖേനെ നല്‍കിയ ഫയലുകളാവട്ടെ അന്നേ ദിവസം തീര്‍പ്പാക്കി ഏജന്റ് പക്കല്‍ നല്‍കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനാകട്ടെ ഏജന്റുമാര്‍ വന്‍തുക കൈപ്പറ്റുന്നതായാണ് പറയപ്പെടുന്നത്. ആര്‍.ടി ഓഫീസില്‍ സമര്‍പ്പിച്ച രേഖകള്‍ രജിസ്‌ട്രേഡ് തപാലില്‍ ഗുണഭോക്താവിന്റെ വിലാസത്തില്‍ അയക്കണമെന്നാണ്. എന്നാല്‍ ഏജന്റുമാര്‍ നല്‍കിയ പ്രമാണങ്ങള്‍ അവര്‍ക്ക് തന്നെ നേരിട്ട് നല്‍കുന്നതും പതിവാണ്. കഴിഞ്ഞ ആഴ്ച ഗുണഭോക്താവ് നേരിട്ട് ആര്‍.ടി ഓഫീസില്‍ നല്‍കിയ ആര്‍.സി ബുക്ക് ഏജന്റിന് നല്‍കിയത് വന്‍ വാക്കേറ്റങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈം​ഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്

National
  •  a month ago
No Image

അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കി ജിദ്ദ നഗരസഭ

Saudi-arabia
  •  a month ago
No Image

ലൈസന്‍സ് ടെസ്റ്റിനിടെ ബസിൽ തീപിടിത്തം

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് സല്‍മാന്‍ രാജാവും കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  a month ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  a month ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  a month ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago