സര്‍ക്കാറിന്റേത് മെല്ലെപ്പോക്ക്- വിമര്‍ശനമുയര്‍ത്തി എല്‍.ഡി.എഫ് യോഗം
തിരുവനന്തപുരം: സര്‍ക്കാരിന്റെ മെല്ലെപ്പോക്കിനെതിരെ എല്‍.ഡി.എഫ് യോഗത്തില്‍ രൂക്ഷവിമര്‍ശനം. എല്ലാ വകുപ്പിന്റെയും മന്ത്രിമാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം ശേഷം വിശദമായി ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതിനായി പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ സിപിഎം-സിപിഐ തര്‍ക്കം പരിഹാരിക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. വിഷയം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ധാരണയായിരിക്കുന്നത്. ജനതാദള്‍ ആണ് യോഗത്തില്‍ വിഷയം ഉന്നയിച്ചത്.
സിപിഐക്കെതിരെ എന്‍സിപിയും വിമര്‍ശനം ഉയര്‍ത്തി. ഗതാഗത മന്ത്രിയുടെ വസതിയിലേക്ക് എ.ഐ.ടി.യു.സി മാര്‍ച്ച് നടത്തിയത് തെറ്റാണെന്ന് എന്‍.സി.പി പറഞ്ഞു. ഇത്തരം തെറ്റ് ഇനി ഉണ്ടാകില്ലെന്ന് സി.പി.ഐ അറിയിച്ചു.
റേഷന്‍, വരള്‍ച്ച വിഷയങ്ങളില്‍ സര്‍വകക്ഷി യോഗം വിളിക്കാനും എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു. ഈ മാസം 22നാണ് യോഗം വിളിച്ച് ചേര്‍ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."