HOME
DETAILS
MAL
സഊദി തലസ്ഥാനം പൊടിയില്‍ മുങ്ങി
backup
January 04 2019 | 06:01 AM
റിയാദ്: സഊദി തലസ്ഥാനമായ റിയാദ് പൊടിയില്‍ മുങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിച്ചു വീശിയ അതിശക്തമായ പൊടിയില്‍ ജനജീവിതം തന്നെ ദുസഹകമാകുന്നതായിരുന്നു. നഗരത്തിലെ ഭൂരിഭാഗം ഡിസ്ട്രിക്ടുകളിലും പൊടിക്കാറ്റ് അനുഭവപ്പെട്ടു. പൊടിക്കാറ്റ് മൂലം ദൃശ്യക്ഷമത കുറഞ്ഞത് റോഡുകളില്‍ ഗതാഗതം ദുഷ്കരമാക്കി. ശഖ്റായിലും സുദൈറിലും ഉത്തര റിയാദിലും പൊടിക്കാറ്റ് അനുഭവപ്പെട്ടു. വൈകീട്ട് മൂന്നു മുതല്‍ രാത്രി എട്ടു വരെയാണ് റിയാദില്‍ പൊടിക്കാറ്റ് ശക്തമായത്. മജ്മ, സുല്‍ഫി, റുമാഹ്, അല്‍ഖര്‍ജ്, ദവാദ്മി, ഹോത്ത ബനീ തമീം എന്നിവിടങ്ങളിലും പൊടിക്കാറ്റുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."