HOME
DETAILS
MAL
നടിയെ ഉപദ്രവിച്ച കേസില്‍ ദേശീയ വനിതാ കമ്മിഷന് വിശദീകരണം തേടി
backup
February 20 2017 | 12:02 PM
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ദേശീയ വനിതാ കമ്മിഷന് സംസ്ഥാന ഡിജിപിയോട് വിശദീകരണം തേടി. നേരിട്ടു ഹാജരായി കേസിന്റെ വിശദാംശങ്ങള്‍ വിശദീകരിക്കാനാണ് വനിതാ കമ്മിഷന് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിന്റെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനും കമ്മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. കേസില്‍ കുടുക്കിയതാണെന്നും നീതി കിട്ടണമെന്നും സുനി ജാമ്യാപേക്ഷയില്‍ അഭ്യര്‍ഥിച്ചു. സുനിക്കൊപ്പം ബിജീഷ്, മണികണ്ഠന് എന്നിവരും അഭിഭാഷകര്‍ മുഖേനെ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."