HOME
DETAILS

എങ്ങുമെത്താത്ത ആദിവാസി ഭവനനിര്‍മാണം;ഒടുവില്‍ ഹൈക്കോടതിയുടെ ഇടപെടല്‍

  
backup
June 10 2016 | 03:06 AM

%e0%b4%8e%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%ad

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പണി പൂര്‍ത്തിയാകാതെ കിടക്കുന്ന വീടുകളുടെ പ്രശ്‌നത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. പ്രശ്‌നത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ് സംസ്ഥാന ചീഫ് സെക്രട്ടറി, പട്ടികവര്‍ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി, പട്ടികവര്‍ഗ ഡയരക്ടര്‍, വയനാട് ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ആദിവാസികളുടെ അവകാശസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന നീതിവേദി എന്ന സന്നദ്ധസംഘടന സമര്‍പ്പിച്ച റിട്ട് പെറ്റീഷനിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്. ഒരു മാസത്തിനകം മറുപടി നല്‍കാനാണ് കോടതി നിര്‍ദേശം. മാധ്യമങ്ങളില്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളുടെയും തവിഞ്ഞാല്‍, മീനങ്ങാടി പഞ്ചായത്തുകളിലെ പണിതീരാത്ത വീടുകളെക്കുറിച്ച് വന്ന റിപ്പോര്‍ട്ടുകളുടെയും തലചായ്ക്കാന്‍ കൂരയില്ലാത്തതിന്റെ പേരില്‍ കക്കൂസില്‍ അന്തിയുറങ്ങേണ്ടിവന്ന കുടുംബത്തിന്റെയും അവസ്ഥയാണ് ഇത്തരമൊരു പരാതി നല്‍കാന്‍ നീതിവേദി തയാറായത്.
ഇതിനുപുറമെ വയനാട് ജില്ലയില്‍ 1000 ആദിവാസി ഭവനങ്ങള്‍ നേരില്‍ സന്ദര്‍ശിച്ച് നടത്തിയ വിവരശേഖരണത്തില്‍നിന്ന് ലഭിച്ചിട്ടുള്ള കണക്കുകളും നീതിവേദി വിവിധ പഞ്ചായത്തുകളില്‍വച്ച് നടത്തിയ ലീഗല്‍ ക്ലിനിക്കുകളില്‍ ലഭിച്ച പരാതികളുടെ വിവരങ്ങളും കോടതിയില്‍ നല്‍കിയ പരാതിയില്‍ നല്‍കിയിട്ടുണ്ട്. വീടില്ലാത്ത അവസ്ഥ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുണ്ട്. ഗുണഭോക്താവിന് വീടിന്റെ പണി നേരിട്ട് ഏല്‍പ്പിക്കണമെന്ന് വ്യവസ്ഥയുള്ളപ്പോള്‍ ബിനാമികളെ ജോലിയേല്‍പ്പിക്കുന്നതും ഭവനനിര്‍മാണത്തിന് ആവശ്യമായ തുക ലഭ്യമാക്കാത്തതും പാതിവഴിയില്‍ നിര്‍മാണം മുടങ്ങാന്‍ കാരണമാകുന്നുണ്ട്. പ്ലാസ്റ്റിക്കും ഉപയോഗം കഴിഞ്ഞ ഫ്‌ളക്‌സ് ബോര്‍ഡുകളും തുണിയുമൊക്കെ വലിച്ചുകെട്ടി അന്തിയുറങ്ങുന്ന ആദിവാസി കുടുംബങ്ങള്‍ ജില്ലയില്‍ നിരവധിയാണ്. ഇവയുടെ കണക്കുകളും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ വിവരിക്കുന്നുണ്ട്. ആദിവാസി ഭവനനിര്‍മാണത്തിനും പാതിവഴിയില്‍ നിര്‍ത്തിവച്ച വീടുകളുടെ പണികള്‍ പൂര്‍ത്തിയാക്കുന്നതിനും പ്രത്യേക പാക്കേജ് ഉണ്ടാക്കി സമയബന്ധിതമായി പണികള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഉത്തരവ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കണമെന്നാണ് റിട്ടിലെ പ്രധാന ആവശ്യം. നീതിവേദിക്കുവേണ്ടി സെക്രട്ടറി ഫാ. സ്റ്റീഫന്‍ മാത്യുവാണ് പരാതി നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുമാപ്പിൽ വീണ്ടും ഇളവുമായി യുഎഇ

uae
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണെം; ഇ.വൈ യുടെ പൂനെ ഓഫീസില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

Kerala
  •  3 months ago
No Image

വിവാദങ്ങളിൽ തളരാതെ തിരുപ്പതി ലഡു; നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം 

National
  •  3 months ago
No Image

ഷിരൂരില്‍ ഇന്നും അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്താനായില്ല

Kerala
  •  3 months ago
No Image

ചിത്രീകരണത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; അന്വേഷണം നടത്തുമെന്ന് മീഡിയ കൗൺസിൽ

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഒമാൻ; അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ നൽകിയാൽ കനത്ത പിഴ

oman
  •  3 months ago
No Image

മഴക്കെടുതി: ഷാർജയിൽ 4.9 കോടി ദിർഹം നഷ്ടപരിഹാരം

uae
  •  3 months ago
No Image

ദുബൈയിൽ രണ്ട് പ്രധാന റോഡുകളിൽ വേഗപരിധി ഉയർത്തി

uae
  •  3 months ago
No Image

ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

International
  •  3 months ago