HOME
DETAILS

മോദിയും അമിത്ഷായും ഭീകരരെന്ന് രാജേന്ദ്ര ചൗധരി

  
backup
February 20 2017 | 19:02 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b7%e0%b4%be%e0%b4%af%e0%b5%81%e0%b4%82-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0

ലഖ്‌നോ: തെരഞ്ഞെടുപ്പില്‍ അടിതെറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ വര്‍ഗീയ കാര്‍ഡ് ഇളക്കി രംഗത്തുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാക്കും എതിരേ സമാജ് വാദി പാര്‍ട്ടി നേതാവ് രാജേന്ദ്ര ചൗധരി.
ജനങ്ങളില്‍ ഭീതി വിതക്കുന്ന രണ്ട് ഭീകരരാണ് മോദിയും അമിത്ഷായുമെന്നാണ് അദ്ദേഹം ഇന്നലെ ലഖ്‌നോയില്‍ പറഞ്ഞത്.
കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി മോദി ഫത്തേപൂരില്‍ നടത്തിയ വര്‍ഗീയ പ്രസംഗത്തോട് പ്രതികരിച്ചാണ് അദ്ദേഹം ഭീകരവാദ പ്രയോഗം നടത്തിയത്. ഭീകരരായ മോദിയും അമിത്ഷായും ജനാധിപത്യത്തില്‍ ഭീകരത വളര്‍ത്തുകയാണ്.
ഇത് ജനങ്ങള്‍ കരുതിയിരിക്കണമെന്ന് അദ്ദേഹം ഒരു പൊതുയോഗത്തില്‍ പറഞ്ഞു.ബി.ജെ.പിയുടെ രാഷ്ട്രീയ രംഗത്ത് അമിത്ഷാ ഒന്നുമല്ല. മോദി പറയുന്നത് മാത്രം അനുസരിക്കുന്ന ഒരാളാണ് അദ്ദേഹം. ജനങ്ങളില്‍ ഭീതി വളര്‍ത്തുന്നതിനുപുറമെ ബി.ജെ.പി പ്രവര്‍ത്തകരെയും മോദി ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ പരിസ്ഥിതിയെ ഇരു നേതാക്കളും മലീമസമാക്കിയിരിക്കുകയാണ്. ഇതുതന്നെയാണ് രാജ്യത്താകമാനം ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ജനങ്ങളെ അവഹേളിക്കുന്ന ഇരുവരെയും ബി.ജെ.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ചൗധരിയുടെ ആരോപണത്തിന് തൊട്ടുപിന്നാലെ ശക്തമായ എതിര്‍പ്പുമായി രാജ്യസഭാ അംഗവും ബി.ജെ.പിയുടെ യു.പിയുടെ ചുമതലയുള്ള നേതാവുമായ ഓം പ്രകാശ് മാഥൂര്‍ രംഗത്തെത്തി.
ചൗധരിയുടെ ആരോപണം ലജ്ജിപ്പിക്കുന്നതാണെന്ന് പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രിക്കെതിരായ ഇത്തരത്തിലുള്ള ആരോപണം വഞ്ചനാപരമാണെന്നും ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുന്നതിനുള്ള എസ്.പിയുടെ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നും ഒംപ്രകാശ് മാഥൂര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  22 days ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  22 days ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  22 days ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  22 days ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  22 days ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  22 days ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  22 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  22 days ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  22 days ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  23 days ago