വാരണാസിയില്‍ എ.ബി.വി.പിക്ക് കനത്ത തോല്‍വി
വാരണാസി: പാര്‍ട്ടി ശക്തികേന്ദ്രവും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധീകരിക്കുന്ന മണ്ഡലവുമായ വാരണാസിയിലും ബി.ജെ.പി അപകടം മണക്കുന്നു. വാരണാസിയിലെ സമ്പൂര്‍ണാനന്ദ് സംസ്‌കൃത വിശ്വവിദ്യാലയ സര്‍വകലാശാലയിലെ യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റില്‍പോലും സംഘ്പരിവാറിന്റെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിക്കു ജയിക്കാനായില്ല. ഇവിടെ കോണ്‍ഗ്രസിന്റെ എന്‍.എസ്.യു.ഐയാണ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചത്.
മത്സരം നടന്ന നാലു സീറ്റുകളിലും എ.ബി.വി.പി ദയനീയ പരാജയം ഏറ്റുവാങ്ങി. യൂനിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശിവം ശുക്ല, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചന്ദന്‍ കുമാര്‍, ജന. സെക്രട്ടറി സ്ഥാനത്തേക്ക് അവ്‌നിഷ് പാണ്ഡെ, ലൈബ്രേറിയന്‍ തസ്തികയിലേക്ക് രജ്‌നികാന്ത് ഡൂബെ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എ.ബി.വി.പിക്ക് വലിയ സ്വാധീനമുള്ള കാംപസില്‍ അക്രമം ഭയന്ന് ആഹ്ലാദ പ്രകടനം നടത്തുന്നത് വൈസ് ചാന്‍സലര്‍ തടഞ്ഞിരുന്നു. വിജയിച്ചവരെ പൊലിസ് സുരക്ഷയിലാണ് വീട്ടിലേക്ക് മടക്കിയത്.
ആര്‍.എസ്.എസ് ആസ്ഥാനം നിലനില്‍ക്കുന്ന നാഗ്പൂരില്‍ കഴിഞ്ഞ ദിവസം നടന്ന ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിലും ബി.ജെ.പി കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."