HOME
DETAILS
MAL
ഭാരം കുറയ്ക്കാന്‍ ശസ്ത്രക്രിയ: യുവതിക്ക് ഇരുകൈകളും കാലും നഷ്ടമായി
backup
February 20 2017 | 19:02 PM
റിയാദ്: തടികുറയ്ക്കാന്‍ പ്ലാസ്റ്റിക്ക് സര്‍ജറിക്ക് വിധേയയായ യുവതിക്ക് തന്റെ കൈയും കാലും നഷ്ടമായി. ശരീരത്തിലെ കൊഴുപ്പ് കുറക്കുന്ന ശാസ്ത്രക്രിയയില്‍ വന്ന പാകപ്പിഴവ് മൂലമാണ് ഒടുവില്‍ യുവതിക്കു തന്റെ ഇരു കൈകളും വലതു കാലും നഷ്ടമായത്. മെഡിക്കല്‍ കോംപ്ലക്സിലെ ക്ലിനിക്കില്‍വച്ച് സര്‍ജറിക്ക് വിധേയയായ യുവതി അതിനു ശേഷം അത്യാസന്ന നിലയില്‍ ആയതിനെ തുടര്‍ന്ന് റിയാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അവയവങ്ങള്‍ മുറിച്ചു മാറ്റേണ്ടണ്ടി വന്നത്.
സംഭവത്തെ കുറിച്ച് ആരോഗ്യ മന്ത്രാലയം അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ഡോക്ടറെ പൊലിസ് കസ്റ്റഡിയിലെടുത്തു. അനസ്ത്യേഷ്യയിലെ പിഴവാണ് അപകടകാരണമെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."