മദ്യം, മയക്കുമരുന്ന് ഉപയോഗത്തില്‍ കേരളം മുമ്പില്‍: സി.രവീന്ദ്രനാഥ്
കൊച്ചി: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തില്‍ കേരളം മുമ്പിലാണെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. സംസ്ഥാന ലഹരിവര്‍ജ്ജന മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിമുക്തി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലകളിലും കേരളം ലോകത്തിനു മാതൃകയാണ്. കേരളത്തിന്റെ മാതൃകകള്‍ പകര്‍ത്താന്‍ വിദേശരാജ്യങ്ങള്‍ ശ്രമിക്കുന്നുവെന്നത് അഭിമാനത്തോടെ പറയാനാകും. എന്നാല്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തില്‍ സംസ്ഥാനം ഒന്നാമതു നില്‍ക്കുന്നുവെന്നത് അപമാനകരമാണെന്നും മന്ത്രി പറഞ്ഞു. സമൂഹത്തില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുറയ്ക്കുന്നതിന് സര്‍ക്കാരും എക്‌സൈസും മാത്രം ശ്രദ്ധചെലുത്തിയിട്ടു കാര്യമില്ല. ജനങ്ങള്‍ ഒന്നിക്കണമെന്നും മന്ത്രി പറഞ്ഞു.പ്രലോഭനങ്ങളില്‍ വീഴാതിരിക്കാനുള്ള മനക്കരുത്ത് ഉണ്ടാകണെമന്നും മന്ത്രി പറഞ്ഞു.
എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, പ്രഫ. കെ.വി. തോമസ് എംപി, സബ് കലക്ടര്‍ അഥീല അബ്ദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."