HOME
DETAILS

ഹൈക്കോടതിയെയും തെരഞ്ഞെടുപ്പ്  കമ്മിഷനെയും സമീപിച്ച് മുസ്‌ലിം ലീഗ്

  
backup
January 11 2020 | 03:01 AM

%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f
 
 
 
കോഴിക്കോട്: തദ്ദേശഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി 2015ലെ വോട്ടര്‍ പട്ടിക പുതുക്കാനുള്ള തീരുമാനം അപ്രായോഗികമാണെന്നും പുതിയ വോട്ടര്‍ പട്ടികക്ക് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ ലിസ്റ്റ് മാനദണ്ഡമാക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ഹൈക്കോടതിയെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിച്ചു.
2015ല്‍ ഓരോ വാര്‍ഡിലും 200-300 വോട്ടര്‍മാരെയാണ് പുതുതായി ചേര്‍ത്തത്. എന്നാല്‍ പിന്നീട് 2016 നിയമസഭ, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍പട്ടിക പുതുക്കിയപ്പോള്‍ കൂടുതല്‍പേര്‍ പട്ടികയില്‍വന്നു. 
വീണ്ടുമൊരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ 2015ലെ പട്ടിക തന്നെ മാനദണ്ഡമാക്കിയാല്‍ നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം നഷ്ടപ്പെടും. കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് അപ്രായോഗികവുമാണ്. 
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പട്ടികയാണ് മാനദണ്ഡമാക്കിയത്. 2010 തദ്ദേശ തെരഞ്ഞെടുപ്പിലെ പട്ടികയല്ല അന്നു സ്വീകരിച്ചത്. ഈ മാതൃക ഇത്തവണയും പിന്തുടരണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്.
മുസ്‌ലിം ലീഗിനുവേണ്ടി ഹൈക്കോടതി അഭിഭാഷകനും കേരള ലോയേഴ്‌സ് ഫോറം പ്രസിഡന്റുമായ അഡ്വ. മുഹമ്മദ് ഷാ മുഖാന്തിരം നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, ഫറോക്ക് മുനിസിപ്പാലിറ്റി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മണ്ഡലം വൈസ് പ്രസിഡന്റുമായ പി. ഹാഷിഫ് എന്നിവരാണ് ഹൈക്കോടതിയില്‍ റിട്ട് ഹരജിയും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും സമര്‍പ്പിച്ചത്.
1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷന്‍ 83 പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് കേന്ദ്ര കമ്മിഷന്‍ തയാറാക്കിയ പട്ടിക ഉപയോഗിക്കുന്നതിന് വിലക്കില്ല എന്നിരിക്കെ നടപടിക്രമങ്ങള്‍ സങ്കീര്‍ണമാക്കാനും നിരവധിപേരുടെ സമ്മതിദാന അവകാശം ഇല്ലാതാക്കാനും മാത്രമേ ഈ നീക്കം ഉപകരിക്കുകയുള്ളൂ എന്നും മുസ്‌ലിം ലീഗ് പരാതിയില്‍ വ്യക്തമാക്കി. 
പുതിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പോകുന്ന 90 ശതമാനം വോട്ടര്‍മാരും ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടവരാകും.
പുതിയ വോട്ടര്‍ പട്ടികയുണ്ടാക്കാന്‍ ഇവരെ വീണ്ടും പ്രയാസപ്പെടുത്തേണ്ടി വരും. 
നേരത്തെ വോട്ട് ചെയ്തിട്ടുണ്ടെന്ന ധാരണയില്‍ പലരും പുതിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും വിമുഖത കാണിക്കും. ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും ഒരുപോലെ പ്രയാസപ്പെടുത്തുന്ന അധികജോലിയാണിത്. 
പുതിയ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോടതിയെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിച്ചിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  5 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  an hour ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago