അരൂര്‍ നിയോജകമണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനം
പൂച്ചാക്കര്‍: സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി അരൂര്‍ നിയോജകമണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനം ബുധനാഴ്ച നടക്കും.
അരുര്‍ മണ്ഡലത്തിലെ വൈദ്യുതീകരണത്തിന് എ.എം ആരിഫ് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 33 92000 ( മുപ്പത്തിമൂന്ന് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം ) രൂപ ഉള്‍പ്പെടെ 70 ലക്ഷം രൂപയാണ് മുടക്കുന്നത്.
ഈ പദ്ധതിയില്‍ പെടുത്തി ചേന്നം പള്ളിപ്പുറം പഞ്ചായത്തിലെ മാട്ടേല്‍ തുരുത്തിലേക്ക് ടവര്‍ ലൈന്‍ വലിക്കും. 6453 മീറ്റര്‍ എല്‍.ടി. ലൈനും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച് മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലായി 708 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി.
മണ്ഡലത്തിലെ ജനപ്രതിനിധികള്‍ ചേര്‍ത്തല കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍, സന്നദ്ധ സംഘടനകള്‍, ട്രേഡ് യൂണിയനുകള്‍, വയര്‍മാന്‍ അസോസിയേഷന്‍, തുടങ്ങിയവയുടെ സഹായത്തോടെ 63 കുടുംബങ്ങള്‍ക്ക് വയറിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്.ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പാണാവളളി അരയങ്കാവ് ദേവീക്ഷേത്രത്തിനു സമീപം തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ശെല്‍വരാജ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ അരൂര്‍ മണ്ഡലം എം എല്‍ എ അഡ്വ.എ.എം.ആരീഫ് സമ്പൂര്‍ണ വൈദ്യുതികരണ പ്രഖ്യാപനം നടത്തും.
ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ ബി. ഉദയവര്‍മ്മ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ മുഖ്യ പ്രഭാഷണം നടത്തും. കെ.എസ്.ഇ.ബി ലിമിറ്റഡ് ഡയറക്ടര്‍ ഡോ. വി.ശിവദാസന്‍, ജില്ലാ കളക്ടര്‍ വീണ എന്‍.മാധവന്‍ , ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എം.പ്രമോദ്, ബ്ലോക്ക്ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."