HOME
DETAILS

  
backup
January 11 2020 | 03:01 AM

806388-2
 
 
 
 
 
 
 
കൊച്ചി: സംസ്ഥാനത്തെ എല്ലാ മുത്തൂറ്റ് ശാഖകള്‍ക്കും പൊലിസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖകളില്‍ ജോലിക്കെത്താന്‍ തയാറുള്ളവര്‍ക്ക് പൊലിസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 
ജോലിക്ക് വരാന്‍ തയാറുള്ളവരുടെ വിശദാംശങ്ങള്‍ അതാത് പൊലിസ് സ്റ്റേഷനുകളില്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സുരക്ഷിതമായി ഓഫിസില്‍ കയറാനും ജോലിചെയ്ത് മടങ്ങാനും സംരക്ഷണത്തിനാണ് കോടതി ഉത്തരവിട്ടത്.
മാനേജ്‌മെന്റ് അനുരഞ്ജനത്തിന് തയാറാകുന്നില്ലെന്ന് ഹരജിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചു. എന്നാല്‍, ഹരജിക്കാരന്‍ ജോലിക്കെത്താന്‍ സന്നദ്ധരാണെന്ന് കോടതി വിലയിരുത്തി. ജോലിക്കെത്താന്‍ സമ്മതമുള്ളവര്‍ക്ക് അതിനാവുന്നുവെന്ന് പൊലിസ് ഉറപ്പാക്കണം. 
ശാഖകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസമില്ലെന്ന് ഉറപ്പാക്കാനാണ് കോടതി നിര്‍ദേശം. എറണാകുളം, കോട്ടയം പൊലിസ് മേധാവികള്‍ക്കും എളമക്കര, തൃപ്പൂണിത്തുറ, എറണാകുളം നോര്‍ത്ത്, സൗത്ത്, കോട്ടയം ഈസ്റ്റ്, വെസ്റ്റ് പൊലിസ് സ്റ്റേഷന്‍ മേധാവികള്‍ക്കുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
മുത്തൂറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ കെ.ആര്‍ ബിജിമോന്‍ ഉള്‍പ്പെടെ പത്തുപേര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. തൊഴില്‍പ്രശ്‌നവുമായി ബന്ധപ്പെട്ട് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു) നടത്തുന്ന സമരംമൂലം ഓഫിസില്‍ പ്രവേശിക്കാനാവുന്നില്ലെന്നാണ് ഹരജി.
എറണാകുളം ബാനര്‍ജി റോഡിലെ പ്രധാന ഓഫിസ്, കടവന്ത്ര, കലൂര്‍, പോണേക്കര, വടുതല, തൃപ്പൂണിത്തുറ, കോട്ടയത്ത് ബേക്കര്‍ ജങ്ഷന്‍, പുതുപ്പള്ളി, മാങ്ങാനം തുടങ്ങിയ ഓഫിസുകളില്‍ ജീവനക്കാര്‍ പൊലിസിന്റെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹരജിയില്‍ പറയുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago