ഒമാന്‍ ഭരണാധികാരി ഖാബൂസ് ബിന്‍ സഈദ് അല്‍ സഈദിന് വിട
മസ്‌ക്കത്ത്: ദീര്‍ഘകാലം ഒമാന്റെ ഭരണാധികാരിയായ ഖാബൂസ് ബിന്‍ സഈദ് അല്‍ സഈദ് (79 )വിടവാങ്ങി.
ക്യാന്‍സര്‍ രോഗബാധിതനായി ഏറെ നാളായി ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് അദ്ദേഹം ഒമാനില്‍ തിരിച്ചെത്തിയത്. ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തിരുന്നില്ല.
ഖാബൂസിന്റെ വിയോഗത്തെ തുടര്‍ന്ന് ഒമാനില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. നാല്‍പത് ദിവസത്തേക്ക് ദേശീയ പതാക താഴ്ത്തി കെട്ടും. ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23-നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരമേറ്റത്. 50 വര്‍ഷത്തോളം ഒമാനെ പൂര്‍ണമായും ഭരിച്ച സുല്‍ത്താനാണ് ഖാബൂസ്.
സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിനാണ് സലാലയില്‍ ഖാബൂസ് ജനിച്ചത്. പുണെയിലും സലാലയിലും പ്രാഥമികവിദ്യാഭ്യാസം നേടി. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ അദ്ദേഹത്തിന്റെ ഗുരുവായിരുന്നു. ഇന്ത്യയുമായി അദ്ദേഹം എന്നും സവിശേഷബന്ധം പുലര്‍ത്തിപ്പോന്നു.
അരനൂറ്റാണ്ടു കാലത്തെ ഒമാന്റെ വികസന നായകന്റെ വേര്‍പ്പാട് അറബ് ലോകത്തിന് കനത്ത നഷ്ടമാണ്. അറബ് ലോകത്ത് ഏറ്റവും അധികകാലം രാഷ്ട്ര നായകത്വം വഹിച്ചവ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഏറെ വേദനയോടെയാണ് ഒമാന്‍ ജനതയും അറബ് ലോകവും. സുല്‍ത്താന്റെ മരണവാര്‍ത്തയെ അവര്‍ക്കിപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല.
അവിവാഹിതനായ അദ്ദേഹം ജനക്ഷേമത്തിന് ഊന്നല്‍ നല്‍കി. അറബ് ലോകത്ത് സമാധാനം നിലനിര്‍ത്താനുള്ള പ്രയത്‌നങ്ങള്‍ക്ക് എന്നും മുന്നില്‍ നിന്നു
സുല്‍ത്താന്റെ പിന്‍ഗാമിയെ റോയല്‍ ഫാമിലി കൗണ്‍സില്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുക്കും.
വെള്ളിയാഴ്ച വൈകുന്നേരമാണ് സുല്‍ത്താന്‍ ഖാബൂസിന്റെ വിയോഗമുണ്ടായതെന്നാണ് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."