HOME
DETAILS

ചാരായം വാറ്റുന്നതിനിടെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

  
backup
January 05 2019 | 03:01 AM

%e0%b4%9a%e0%b4%be%e0%b4%b0%e0%b4%be%e0%b4%af%e0%b4%82-%e0%b4%b5%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%9c

നിലമ്പൂര്‍: ലഹരി വിരുദ്ധ പ്രവര്‍ത്തകനും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ യുവാവ് ചാരായം വാറ്റുന്നതിനിടെ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ചാലിയാര്‍ പഞ്ചായത്തിലെ പണപൊയിലില്‍ കമ്മത്ത് വീട്ടില്‍ സുനില്‍ കുമാ(45)റാണ് പിടിയിലായത്. ഭാര്യയുടെ പേരിലുള്ള പണപൊയിലിലെ ആളൊഴിഞ്ഞ വീട്ടില്‍വച്ച് ചാരായം വാറ്റുന്നതിനിടെയാണ് പിടിയിലായത്. എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ടി സജിമോനും സംഘവും വ്യാഴാഴ്ച രാത്രി 11.30ന് നടത്തിയ തിരച്ചിലിലാണ് സുനില്‍ കുമാര്‍ വാറ്റുപകരണങ്ങള്‍ സഹിതം പിടിയിലായത്. രണ്ട് ലിറ്റര്‍ വാറ്റുചാരായം, 40 ലിറ്റര്‍ വാഷ്, പ്രഷര്‍കുക്കര്‍, ഗ്യാസ് സ്റ്റൗ, സിലിണ്ടര്‍, പൈപ്പ് എന്നിവ പിടിച്ചെടുത്തു. ചുങ്കത്തറ സി.എച്ച്.സിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി നോക്കുന്ന സുനില്‍കുമാര്‍ ഇടതു പക്ഷ സര്‍വിസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമം നടന്നുവെങ്കിലും നാട്ടുകാര്‍ സംഘടിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് കേസ് ചാര്‍ജ് ചെയ്തത്. വിവിധ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ബോധവല്‍ക്കരണ ക്യാംപുകള്‍, ലഹരി വിരുദ്ധ ക്ലാസുകള്‍ എന്നിവയില്‍ സ്ഥിരം പങ്കാളിയാണ്. വിവിധ സ്‌കൂളുകളില്‍ പി.ടി.എ പ്രസിഡന്റ് പദവിയും ഉണ്ട്. പ്രിവന്റീവ് ഓഫിസര്‍ മുസ്തഫ ചോലയില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അബ്ദുല്‍ റഷീദ്, ജി. അഭിലാഷ്, കെ.ആര്‍. ജസ്റ്റിന്‍, കെ. പ്രദീപ് കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ ഇ. ഷീന എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago