HOME
DETAILS
MAL
മഴ കനത്തതോടെ റോഡുകളില്‍ വെള്ളക്കെട്ടുയര്‍ന്നു
backup
June 10 2016 | 06:06 AM
കൊയിലാണ്ടി: കാലവര്‍ഷം ആരംഭിച്ചതോടെ കൊയിലാണ്ടി മേഖലയില്‍ പലയിടങ്ങളിലും റോഡുകളില്‍ ഉയര്‍ന്ന വെള്ളക്കെട്ട് വാഹനങ്ങളെയും യാത്രക്കാരെയും കുഴക്കി.
റോഡിന്റെ വശങ്ങളിലുള്ള ഓവുചാലുകള്‍ വൃത്തിയാക്കാത്തതും അറ്റകുറ്റ പണികള്‍ നടത്താതുമാണ് വെള്ളക്കെട്ടിനിടയാക്കിയത്.
നഗരത്തിലെ ചില കേന്ദ്രങ്ങളിലും കൊല്ലം ടൗണ്‍, പാറപ്പള്ളി റോഡ്, റെയില്‍വേ സ്റ്റേഷന് റോഡ്, സൗഭാഗ്യ അപാര്‍ട്മെന്റ്, പെരുവട്ടൂര്‍ സറാപ്പ് റോഡ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ വെള്ളക്കെട്ടുയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."