പന്തീരാങ്കാവ് പൊലിസ് സ്റ്റേഷന് ഉദ്ഘാടനം ഫെബ്രുവരി 10ന്
പന്തീരാങ്കാവ്: പൊലിസ് സ്റ്റേഷന് ഫെബ്രവരി 10ന് വൈകിട്ട് മൂന്നിന് വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി, പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ. അജിത, ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കും.
ഒളവണ്ണ പഞ്ചായത്തിലെ 17 വാര്‍ഡുകളും പെരുമണ്ണ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡ് പ്രദേശങ്ങളുമാണു പന്തീരാങ്കാവ് പൊലിസ് സ്റ്റേഷന് പരിധി. നിലവില്‍ ഈ പ്രദേശങ്ങളെല്ലാം നല്ലളം പൊലിസ് സ്റ്റേഷന് പരിധിയിലാണു വരുന്നത്.
1980ല്‍ പന്തീരാങ്കാവ് കേന്ദ്രീകരിച്ച് പൊലിസ് സ്റ്റേഷന് പ്രഖ്യാപനം വന്നിരുന്നെങ്കിലും നടപ്പായിരുന്നില്ല.
നീണ്ട 38 വര്‍ഷത്തെ മുറവിളിക്കു ശേഷമാണ് പന്തീരാങ്കാവില്‍ പൊലിസ് സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നത്.
ഒളവണ്ണ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ദേശീയപാത 66നു സമീപത്തെ പറപ്പാറ കുന്നില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം പ്രത്യേക അനുമതിയോടെ പൊലിസ് സ്റ്റേഷനു വിട്ടുനല്‍കുകയും പി.ടി.എ റഹീം എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ നീക്കിവച്ചാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."