നിയന്ത്രണംവിട്ട ലോറി മരത്തിലേക്ക് ഇടിച്ചുകയറി
കോവളം: വിഴിഞ്ഞത്ത് നിയന്ത്രണം വിട്ട ലോറി ഇലവ് മരത്തിലേക്ക് ഇടിച്ചു കയറി. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു അപകടം. രാവിലെ ആയതിനാല്‍ റോഡരികില്‍ വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടംഒഴിവായി. കോട്ടയത്തുനിന്നും പഴയ ഉച്ചക്കടയിലേയ്ക്ക് മൈദ മാവ് കയറ്റിവന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.
വിഴിഞ്ഞം സ്റ്റേഷന് സമീപത്തെ ജങ്ഷനില്‍ എത്തിയപ്പോള്‍ പള്ളിച്ചല്‍ വിഴിഞ്ഞം റൂട്ടില്‍ നിന്നെത്തിയ സ്കൂള്‍ ബസിന് സൈഡ് കൊടുക്കവേ ലോറി നിയന്ത്രണം വിട്ട് റോഡ് സൈഡിലെ ഇലവ് മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ഡ്രൈവര്‍ സൈഡിലെ മുന്‍ഭാഗം തകര്‍ന്നെങ്കിലും ഡ്രൈവര്‍ മാര്‍ത്താണ്ഡം സ്വദേശി ഗോമതിനായകം പരുക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗത തടസപ്പെട്ടു. വിഴിഞ്ഞം പോലിസ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."