HOME
DETAILS

ഗള്‍ഫ് മലയാളികള്‍ക്കൊപ്പം സര്‍ക്കാരുണ്ട്

  
backup
February 20 2017 | 22:02 PM

%e0%b4%97%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%aa%e0%b5%8d

മലയാളിയുടെ രണ്ടാമിടം അറേബ്യന്‍ നാടുകളാണ്. കേരളത്തിന്റെ സാമൂഹിക-സാമ്പത്തികമേഖലകളെ കരുപ്പിടിപ്പിക്കുന്നതില്‍ ഗള്‍ഫുനാടുകള്‍ക്കു വലിയപങ്കുണ്ട്. ഓരോവര്‍ഷവും കേരളത്തിലേക്ക് ഒഴുകുന്ന വിദേശനാണ്യത്തിന്റെ അളവ് ഒരുലക്ഷം കോടിയിലേറെയാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് ഇത്രയും സംഭാവന ചെയ്യുന്ന പ്രവാസിസഹോദരങ്ങളോടു നീതിപുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.

കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു നിസ്തുല സംഭാവന ചെയ്യുന്ന പ്രവാസിസമൂഹത്തിന്റെ പ്രശ്‌നങ്ങളെ തൊട്ടറിയുകയെന്നതു സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഗള്‍ഫ്‌നാടുകളിലെ തൊഴില്‍സാഹചര്യം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. പ്രവാസി സഹോദരങ്ങളുടെ സ്വദേശത്തും വിദേശത്തുമുളള പ്രതിസന്ധികള്‍ക്കും ആകുലതകള്‍ക്കും പരിഹാരം കാണേണ്ടതു നമ്മുടെ കര്‍ത്തവ്യമാണ്.

സാമ്പത്തിക മുരടിപ്പില്‍നിന്നു കേരളത്തിനു കരകയറണമെങ്കില്‍ സ്വാഭാവികമായും നിക്ഷേപം വേണം. വിദേശസ്ഥാപനങ്ങളുടെ നിക്ഷേപത്തെപ്പോലെ പരമപ്രധാനമാണു പ്രവാസിസഹോദരങ്ങളുടെ മുതല്‍മുടക്ക്.

അറേബ്യന്‍ രാജ്യങ്ങള്‍ക്കു കേരളവുമായുള്ള സാംസ്‌കാരിക, സാമ്പത്തിക, വ്യാപാര വിനിമയത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗള്‍ഫ് ഭരണകൂടങ്ങളുടെയും ഇവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും നിക്ഷേപങ്ങള്‍ കേരളത്തിന്റെ സാമ്പത്തിക പ്രയാണത്തിന് അനിവാര്യമാണ്.

പരസ്പരവിശ്വാസവും ബഹുമാനവുമാണ് ആരോഗ്യകരമായ നിക്ഷേപത്തിന്റെ അടിത്തറ. സമൃദ്ധമായ പാരമ്പര്യത്തിന്റെ ഇഴയടുപ്പം കൂട്ടാന്‍ ഇരു ദേശങ്ങളും തമ്മിലുള്ള ബന്ധത്തിനു സാധിക്കും. ഇതൊക്കെയാണ് വിദേശസന്ദര്‍ശനങ്ങളില്‍ ആദ്യം ഗള്‍ഫുനാടുകള്‍ തെരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ഡിസംബര്‍ അവസാനമാണു ദുബൈ സര്‍ക്കാരിന്റെ ക്ഷണപ്രകാരം ദുൈബലും ഷാര്‍ജയിലും പര്യടനം നടത്തിയത്. സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടെയുളള പദ്ധതികളുടെ നടത്തിപ്പുകാരാണു ദുൈബ ഹോള്‍ഡിങ്. നിരവധി രാജ്യങ്ങളില്‍ ഈ സര്‍ക്കാര്‍ സ്ഥാപനത്തിനു വന്‍ നിക്ഷേപങ്ങളുണ്ട്. സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതോടൊപ്പം നമ്മുടെ ടൂറിസം അനുബന്ധമേഖലകളില്‍ വര്‍ധിച്ച നിക്ഷേപം നടത്താനുള്ള താല്‍പര്യം ദുബൈ ഹോള്‍ഡിങ് പ്രകടിപ്പിക്കുകയുണ്ടായി.

കേരളത്തിന് ലോകത്തിനുമുമ്പില്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന നിരവധി സുവര്‍ണപ്രതലങ്ങളുണ്ട്. ഏതൊരു പാശ്ചാത്യരാജ്യത്തെയും വെല്ലുന്ന സാമൂഹികസൂചകങ്ങളാണു നമുക്കുള്ളത്. വിദ്യാഭ്യാസ അവബോധം, ആരോഗ്യം, സമൃദ്ധമായ പ്രകൃതിസൗന്ദര്യം എന്നിങ്ങനെ ആ പട്ടിക നീളുന്നു. പരിസ്ഥിതിക്കിണങ്ങുന്ന രീതിയില്‍ നമ്മുടെ ഉയര്‍ന്നമൂല്യമുളള മനുഷ്യശേഷിയെയും പ്രകൃതിസമ്പത്തിനെയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പദ്ധതികള്‍ സംസ്ഥാനവികസനത്തിന് അലകുംപിടിയും സമ്മാനിക്കും. ഇത്തരത്തിലുള്ള ഏതൊരു പദ്ധതിയുമായും കൈകോര്‍ക്കാമെന്ന ഉറപ്പാണു ദുബൈലെ വിവിധ ഏജന്‍സികളില്‍നിന്നു ലഭിച്ചത്.

ഷാര്‍ജാ ഭരണാധികാരിയും യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ശെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖ്വാസിമി, ബഹ്‌റെയിന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലിഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, ക്രൗണ്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ തുടങ്ങിയവര്‍ സ്‌നേഹംകൊണ്ടു വീര്‍പ്പുമുട്ടിച്ചു. ഷാര്‍ജാ ഭരണാധികാരിയും ബഹ്‌റെയിന്‍ ഭരണകൂടവുമൊക്കെ എന്നോടു കാണിച്ച സ്‌നേഹവായ്പിന്റെ അവകാശികള്‍ പ്രവാസിസുഹൃത്തുക്കളാണ്. ഇവരുടെ കഠിനാധ്വാനവും സമര്‍പണവുമാണ് കേരള സര്‍ക്കാരിനെ ഈ രാജ്യങ്ങളിലൊക്കെ സ്വീകാര്യമാക്കുന്നത്.

എല്ലാ കൂടിക്കാഴ്ചകളിലും ഗള്‍ഫ് ഭരണാധികാരികള്‍ മലയാളിസമൂഹവുമായുളള നൂറ്റാണ്ടുകളുടെ സഹകരണത്തെക്കുറിച്ചു വികാരവായ്‌പോടെ ഒട്ടേറെ കാര്യങ്ങള്‍ പങ്കുവച്ചു. തന്റെ മുതുമുത്തച്ഛന്റെ ഏറ്റവും പ്രധാനപ്പെട്ട സഹായി മലയാളിയായിരുന്നുവെന്ന കാര്യം ബഹ്‌റെയിന്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞു. ബഹ്‌റെയിന്‍ എന്ന രാജ്യത്തിന്റെ ജനസംഖ്യയില്‍ 20 ശതമാനം മലയാളികളാണെന്നതു കൊണ്ടുതന്നെ കേരളത്തിന് ഒരു രാജ്യത്തിന്റെ പദവി തങ്ങള്‍ നല്‍കുന്നുവെന്നു ബഹ്‌റെയിന്‍ ക്രൗണ്‍ പ്രിന്‍സും ഫസ്റ്റ് ഡെപ്യൂട്ടി പ്രൈമിനിസ്റ്ററുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞതില്‍നിന്നു തന്നെ എനിക്കു കിട്ടിയ സ്വീകരണത്തിന്റെ വിസ്തൃതി മനസ്സിലാവും.

നമ്മള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളോടു ബഹ്‌റെയിന്‍ വളരെ അനുകൂലമായിട്ടാണ് പ്രതികരിച്ചത്. തന്റെ കാര്യാലയത്തില്‍ ഈ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ഓഫിസ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന ഉറപ്പും ക്രൗണ്‍ പ്രിന്‍സ് നല്‍കി. മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ഓരോന്നും പരിഗണന അര്‍ഹിക്കുന്നതാണെന്നു കണ്ടെത്തിയ അദ്ദേഹം ബന്ധപ്പെട്ട കാബിനറ്റ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ത്തന്നെ നടപടിക്കായി നിര്‍ദേശം നല്‍കി. ബഹ്‌റെയിന്റെ വിദേശനിക്ഷേപങ്ങളില്‍ നേരിട്ടിടപെടുന്ന ബഹ്‌റെയിന്‍ ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡിനെയാണു നിക്ഷേപകസംഗമത്തിന് അദ്ദേഹം പങ്കാളിയാക്കിയത്.

നിക്ഷേപത്തിന്റെ കാര്യത്തിലുളള നമ്മുടെ പുതിയ കാഴ്ചപ്പാട് വിവിധ വേദികളില്‍ ഊന്നിപ്പറയാന്‍ ഈ സന്ദര്‍ശനവേളകള്‍ അവസരം നല്‍കി. പ്രവാസികളുടെ നിക്ഷേപത്തിന് നമ്മള്‍ ഗ്യാരണ്ടി നല്‍കും. സര്‍ക്കാരിനെ വിശ്വസിച്ചുകൊണ്ടാണ് അവര്‍ വരുന്നത്. അവര്‍ അഭിമുഖീകരിക്കുന്ന ഏതൊരു പ്രശ്‌നവും പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ത്തന്നെ സംവിധാനമുണ്ടാവും. വന്‍കിട നിക്ഷേപങ്ങള്‍ സ്വീകരിക്കാനുളള കിഫ്ബിക്കു പുറമെ പ്രവാസനിക്ഷേപ ബോര്‍ഡ് രൂപീകരിക്കുന്നതാണ്. നോര്‍ക്കയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും.

പ്രവാസികള്‍ ഗള്‍ഫ്‌നാടുകളില്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങള്‍ വിദ്യാഭ്യാസവും ആതുരമേഖലയുമായി ബന്ധപ്പെട്ടതാണ്. കേരള സര്‍ക്കാരിന്റെയും അറേബ്യന്‍ ഭരണകൂടങ്ങളുടെയും സഹായത്തോടെ വിദ്യാഭ്യാസ ആരോഗ്യ സമുച്ചയങ്ങള്‍ നിര്‍മിക്കുക, സാംസ്‌കാരിക വിനിമയത്തിനുളള സ്ഥാപനങ്ങള്‍ രൂപീകരിക്കുക, നിക്ഷേപങ്ങള്‍ ത്വരിതപ്പെടുത്താന്‍ സംവിധാനമൊരുക്കുക, ബഹ്‌റെയ്‌ന്റെ സഹായത്തോടെ എറണാകുളത്ത് ഫിനാന്‍ഷ്യല്‍ ഹബ് രൂപീകരിക്കുക, ഗള്‍ഫ് മേഖലയിലേക്കു കേരളത്തില്‍നിന്നുള്ള ഭക്ഷ്യകയറ്റുമതി വര്‍ധിപ്പിക്കുക എന്നിങ്ങനെയുളള ആവശ്യങ്ങള്‍ക്കെല്ലാം അനുകൂല പ്രതികരണമാണുളവായത്.

കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഗള്‍ഫിലെ ഒട്ടേറെ ഏജന്‍സികള്‍ക്ക് താല്‍പര്യമുണ്ട്. ഇതിനുളള അന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. കേരളം നിക്ഷേപത്തിന് അനുയോജ്യമല്ലാത്ത സംസ്ഥാനമെന്ന ദുഷ്പ്രചാരണത്തെ ഒരുപരിധിവരെ മുറിച്ചുകടക്കാന്‍ വിവിധ കൂടിക്കാഴ്ചകളും സംഗമങ്ങളും സഹായിച്ചു.

ദുബൈയില്‍ ലേബര്‍ ക്യാംപും ഷാര്‍ജയില്‍ ഇന്ത്യന്‍ സ്‌കൂളിന്റെ സ്വീകരണവും പൗരസ്വീകരണവും വിവിധ വ്യവസായികളുമായിട്ടുളള കൂടിക്കാഴ്ചകളും എന്റെ സന്ദര്‍ശനത്തിനു പുതിയ അര്‍ഥതലങ്ങളാണ് സമ്മാനിച്ചത്. കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ടാണ് ബഹ്‌റെയിന്‍ മലയാളികള്‍ എന്നെ സ്വീകരിച്ചത്. വികസനകാര്യങ്ങളില്‍ കേരളം സ്വീകരിക്കേണ്ട മാതൃകയുടെ പ്രതിഫലനമായിരുന്നു ഇത്.

നല്ല ജോലി കിട്ടാതിരിക്കുക, കിട്ടിയ ജോലി നഷ്ടപ്പെടുക, തൊഴിലുടമകളുടെ വഞ്ചന, രോഗങ്ങള്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുളള നൂലാമാലകള്‍, യാത്രാക്ലേശം, രോഗിയായി നാട്ടിലെത്തിയാല്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം എന്നിങ്ങനെ പ്രവാസികള്‍ നേരിടുന്ന ഓരോ പ്രശ്‌നത്തിലും താങ്ങും തണലുമായി സര്‍ക്കാര്‍ ഒപ്പമുണ്ടാവും. ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് മറ്റൊരു തൊഴില്‍ കിട്ടുന്നതുവരെ ആറു മാസത്തെ ശമ്പളം തൊഴില്‍നഷ്ട സുരക്ഷയായി നല്‍കും.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന സംഘടനകള്‍ക്കു ധനസഹായം നല്‍കും. പ്രവാസികള്‍ക്കു നിയമസഹായം നല്‍കാന്‍ അഭിഭാഷക പാനല്‍ ആരംഭിക്കും. തൊഴില്‍ ആവശ്യമുള്ളവര്‍ക്കും തൊഴിലാളികളെ ആവശ്യമുള്ളവര്‍ക്കും സഹായകരമാകുന്ന ജോബ് പോര്‍ട്ടല്‍ ആരംഭിക്കും. തൊഴിലാളികളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  21 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  21 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  21 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  21 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  21 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  21 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  21 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  21 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  21 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  21 days ago