ആംബുലന്‍സില്ല; മകളുടെ മൃതദേഹം വീട്ടിലെത്തിച്ചത് മോപ്പഡില്‍
തുമകൂരു (കര്‍ണാടക): മകളുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററുകള്‍ നടന്ന യുവാവിന്റെ ചിത്രമുണ്ടാക്കിയ അലയൊലികള്‍ മാറും മുമ്പേ ഇതാ ഒരു സമാന സംഭവം. കര്‍ണാകയിലെ മധുഗിരി താലൂക്കില്‍ തുമകുരുവിലാണ് സംഭവം. ആംബുലന്‍സ് ലഭ്യമല്ലാതിരുന്നതിനാല്‍ മകളുടെ മൃതദേഹം പിതാവ് 20 കിലോമീറ്ററോളം അകലെയുള്ള വീട്ടിലെത്തിച്ചത് മോപ്പഡില്‍. തുമഗുരു സ്വദേശി രാജണ്ണക്കാണ് ഈ ദുര്‍വിധിയുണ്ടായത്.
കടുത്ത പനി മൂലമാണ് 20കാരിയായ മകള്‍ രത്നമ്മയെ കോഡിഗനഹള്ളിയിലെ ആശുപത്രയിലെത്തിച്ചത്. ഞായറാഴ്ചയായതിനാല്‍ ഡോക്ടര്‍മാരും ഉണ്ടായിരുന്നില്ല. രോഗം മൂര്‍ച്ചിച്ച രത്നമ്മ അവിട വെച്ച് മരിച്ചു. മൃതദേഹം വീട്ടിലെത്തിക്കാന്‍ അവിടെ ആംബുലന്‍സും ഉണ്ടായിരുന്നില്ല. പുറത്തു നിന്ന് വാഹനം വിളിക്കാന്‍ രാജണ്ണയുടെ കയ്യില്‍ പണമില്ലായിരുന്നു. ഒടുവില്‍ ഭാര്യ സഹോദരന്റെ സഹായത്തോടെ മൃതദേഹം മോപ്പെഡില്‍ വീട്ടിലെത്തിക്കുകയായിരുന്നു.
അതേ സമയം ഡോക്ടര്‍മാര്‍ അവിടെ ഉണ്ടായിരുന്നുവെന്ന് ജില്ലാപഞ്ചായത്ത് അംഗം അവകാശപ്പെട്ടു. എന്നാല്‍ ആംബുലന്‍സ് എല്ലാസമയത്തും ലഭ്യമാവില്ലെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."