വി.വി പാറ്റ് മെഷീന്; ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി
കല്‍പ്പറ്റ: തെരഞ്ഞെടുപ്പുകളില്‍ സുതാര്യത ലക്ഷ്യംവച്ച് വി.വി പാറ്റ് മെഷീന് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) സംവിധാനം എര്പ്പെടുത്തുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി.
ജില്ലാ കലക്ടര്‍ എ.ആര് അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാതലത്തില്‍ നിരവധി പരിശീലകരെ ഉള്‍പ്പെടുത്തികൊണ്ട് രൂപീകരിക്കുന്ന ഗ്രൂപ്പാണ് വി.വി പാറ്റുമായി ബന്ധപ്പെട്ട പ്രചാരണം നല്‍കുന്നത്. വിശദീകരണം, നിര്‍വഹണം തുടങ്ങിയവ നടത്തുക. ഒരു വോട്ടര്‍ രേഖപ്പെടുത്തിയ വോട്ട് അയാള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണ് ലഭിച്ചതെന്നു കണ്ടെത്താന്‍ എന്തുമാര്‍ഗമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സുപ്രിംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് വി.വി പാറ്റ് സംവിധാനം രാജ്യത്ത് നടപ്പാക്കിയത്.
ആദ്യമായി വി.വി പാറ്റ് സംവിധാനം എര്‍പ്പെടുത്തിയത് 2013ല്‍ നാഗാലാന്റിലാണ്. വോട്ട് രേഖപ്പെടുത്തുമ്പോള്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ സീരിയല്‍ നമ്പറും പേരും ചിഹ്നവും സ്ക്രീനില്‍ തെളിയും. ഏഴു സെക്കന്റിനുശേഷം പേപ്പര്‍ സ്ലിപ്പ് ഡ്രോ ബോക്സില്‍ വീഴുന്ന സമയത്താണ് കണ്‍ട്രോളിങ് യൂനിറ്റില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന് വോട്ട് രേഖപ്പെടുത്തുക. വി.വി പാറ്റില്‍ പ്രിന്റ് ചെയ്യാതെ വന്നാല്‍ ആ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും മനസിലാക്കാം. സംസ്ഥാന തല പരിശീലകരായ വി. അബൂബക്കര്‍, എം.വി മാത്യു എന്നിവര്‍ വി.വി പാറ്റ് സംവിധാനം പരിചയപ്പെടുത്തി. സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എ.ഡി.എം. കെ. അജീഷ്, ഡെപ്യൂട്ടി കലക്ടമാരായ ടി. ജനില്‍ കുമാര്‍, ഇ.പി മേഴ്സി, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ കെ. ജയപ്രകാശ്, തഹസില്‍ദാര്‍മാര്‍, തിരഞ്ഞെടുപ്പിനു വേണ്ടി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."