HOME
DETAILS

കീഴടക്കലിന്റെ പാരമ്യത്തില്‍

  
backup
January 12 2020 | 04:01 AM

%e0%b4%95%e0%b5%80%e0%b4%b4%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%be%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4

 

മലപ്പുറം ജില്ലയിലെ ആതവനാട് കാവുങ്ങല്‍ സ്വദേശി അടിയാരത്ത് സുബ്രഹ്മണ്യന്‍- ഉഷ ദമ്പതികളുടെ മൂന്ന് പെണ്‍മക്കളില്‍ ഇളയവളാണ് രമ്യ. തിരൂര്‍ തുഞ്ചന്‍ കോളജിലെ രണ്ടാം വര്‍ഷ ബികോം ബിരുദ വിദ്യാര്‍ഥിനിയാണ് ആതവനാടിന്റെ ഈ പ്രിയപുത്രി.
ആദ്യമായി മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയും പിന്നീട് അങ്ങോട്ട് സ്‌പോര്‍ട്‌സിനോടുളള താല്‍പര്യം കൂടുകയുമായിരുന്നു. ഏട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ സബ്ജില്ലാതലത്തില്‍ നിരവധി ഇനങ്ങളില്‍ ഫസ്റ്റ് എ ഗ്രഡ് ലഭിക്കുകയും ചെയ്തു. ജില്ലാ ഖോ ഖോ ടീമില്‍ അംഗമായ രമ്യ അഞ്ച് വര്‍ഷത്തോളം ഈ ടീമില്‍ കളിക്കുകയും ചെയ്തു.
കുട്ടികാലം മുതലേ നൃത്തം വളരെ ഇഷ്ടമായിരുന്നു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തിരൂര്‍ കലാശ്രീ ചന്ദ്രന്‍ മാഷുടെ കീഴില്‍ നൃത്തം പഠിക്കാന്‍ ആരംഭിച്ചത്. മൂന്നാം വര്‍ഷം ആദ്യമായി കാലില്‍ ചിലങ്കയണിഞ്ഞ് മൂകാംബിക ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചു. ഭരതനാട്യം, കുച്ചുപ്പുടി, കേരളനടനം തുടങ്ങിയ ഇനങ്ങളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ജില്ലയില്‍ ഫസ്റ്റ് എ ഗ്രഡ് ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ ഏഴ് വര്‍ഷത്തോളമായി നൃത്തം പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഹിമാലയന്‍ ദൗത്യം പൂര്‍ത്തീകരിച്ച് ജൂണ്‍ 31നാണ് നാട്ടില്‍ തിരിച്ചെത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവംബര്‍ മാസത്തില്‍ വിദ്യാലയത്തിലെ പ്രതിഭകളെ ആദരിക്കല്‍ ചടങ്ങില്‍ കല്‍പകഞ്ചേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വി.എച്ച്.എസ് വിഭാഗം വിദ്യാര്‍ഥികള്‍ രമ്യയെ ആദരിക്കുകയും ചെയ്തു. ഇവിടെ യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കുകയും പൊന്നാടയണിയിക്കുകയും ചെയ്തതോടെയാണ് ഈ കൊച്ചുമിടുക്കിയെ പുറംലോകം അറിഞ്ഞത്.

കൂടെനിന്നവര്‍

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ട്വന്റി നെയന്‍ കേരള ബറ്റാലിയന്റെ കീഴിലുള്ള എന്‍.സി.സി ബാച്ചിലായിരുന്നു രമ്യ. ബറ്റാലിയനിലെ സൈനിക ഉദ്യോഗസ്ഥരാണ് എല്ലാ സഹായങ്ങളും ഉപദേശങ്ങളും നല്‍കി ഈ ദൗത്യം പൂര്‍ത്തീകരിക്കാന്‍ യാത്രയില്‍ ആദ്യാവസാനം വരെ കൂടെ നിന്നത്. കേരള ലക്ഷദ്വീപ് മൗണ്ടനറിങില്‍ സെലക്ഷന്‍ കിട്ടിയതിനുശേഷം തിരൂര്‍ ടി.എം.ജി കോളജിലെ എന്‍.സി.സി ഓഫീസറായ ലെഫ്റ്റനന്റ് ഷുക്കൂര്‍ ഇല്ലത്തിന്റെ പൂര്‍ണപിന്തുണയും പ്രചോദനവുമാണ് തന്നെ ഇതിലേക്ക് നയിക്കാന്‍ കാരണമെന്നും രമ്യ പറയുന്നു.

പരിശീലനമെന്ന പാലം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട പത്ത് എന്‍.സി.സി കേഡറ്റുകള്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളുടെ ടീമില്‍ നിന്നു മലയാളിയായി രമ്യ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മെയ് 23 മുതല്‍ ജൂണ്‍ 28 വരെയായിരുന്നു യാത്ര. ഹിമാലയത്തിലെ 15,400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മച്ചാധാര്‍ കൊടുമുടിയാണ് കീഴടക്കിയത്. ആദ്യത്തെ രണ്ടാഴ്ച പരിശീലനമായിരുന്നു. സ്‌നോക്രാഫ്റ്റ്, ഐക്രാഫ്റ്റ്, ഹെയ്ഡ് ഗെയിന്‍, ഹെഡ് വാക്ക് , ക്രവാസ് ക്രോസിങ് , തുടങ്ങിയവയും അതിനുശേഷം ഹൈ പിച്ച് ക്ലായ്മിങ് ,  റോക്ക് ക്ലായ്മിങ് ,  റാപ്പിങ്  തുടങ്ങിയ പരിശീലനങ്ങളുമായിരുന്നു. രാവിലെ അഞ്ച് മണിക്ക് തുടങ്ങുന്ന പരിശീലനം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും.

ദുരിതപാതകള്‍ താണ്ടി



ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലായിരുന്നു 15 ദിവസം തങ്ങിനിന്ന് പരിശീലിച്ചത്. രണ്ടാഴ്ചത്തെ പരിശീലനത്തിനുശേഷം കയറുന്ന സ്ഥലത്തേക്ക് മൂന്നു ദിവസത്തെ ട്രെക്കിങ്ങും. അതിനുശേഷം ഹിമാലയത്തിലെ ഗുജറഹട്ട് എന്ന സ്ഥലത്തായിരുന്നു മൂന്ന് ദിവസത്തെ ട്രെകിങ്. മഞ്ഞിലും ഐസിലും ഒഴുകുന്ന നദിക്ക് കുറുകെ കയര്‍കെട്ടി തൂങ്ങി അക്കരെ കടക്കുന്ന പരിശീലനങ്ങളും ഉണ്ടായിരുന്നു. ട്രെക്കിങ്ങിന് ഇരുപത്തഞ്ചോളം കിലോഗ്രാം എടുത്തുവേണം കയറാന്‍. ഈ രണ്ടാഴ്ച പുറം ലോകവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. വീട്ടിലേക്ക് ഒന്നു വിളിക്കാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥയായിരുന്നു. ഇടയ്ക്ക് വച്ച് ക്യാംപിലെ പലരും പരിശീലനം മാറ്റിവച്ച് നാട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. പരിശീലനത്തിനിടയില്‍ പാറകയറുന്ന സ്ഥലത്ത് കാലില്‍ ചെറിയ പരുക്കുപറ്റി ഇടയ്ക്ക് ഒന്നു പതറിയെങ്കിലും ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ തന്റെ അച്ഛനും അമ്മയും തനിക്ക് തന്ന പ്രോല്‍സാഹനവും പിന്തുണയുമാണ് അവിടെ പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നും രമ്യ പറയുന്നു. രാജ്യസേവനം സ്വപ്നം കാണുന്ന രമ്യയ്ക്ക് ഒരു പട്ടാളക്കാരിയാകാനാണ് ആഗ്രഹം. ഇനി അതിനു വേണ്ടിയുള്ള പ്രയത്‌നമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago