മരവിച്ച് നീലഗിരി
ഊട്ടി: തണുപ്പിന് പേരുകേട്ട നീലഗിരിയും കൊടും തണുപ്പിന്റെ പിടിയില്‍. കുറഞ്ഞ താപനില നാലു ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.
രണ്ടാഴ്ചയോളമായി നീലഗിരിയില്‍ മഞ്ഞുവീഴ്ച ശക്തമാണ്. ഇതോടെ ജനജീവിതവും ദുസഹമായിരിക്കുകയാണ്. വൈകിട്ട് മൂന്നു മണിയോടെ ആരംഭിക്കുന്ന തണുപ്പ് പിറ്റേന്ന് രാവിലെ പത്തുമണി വരെ തുടരുകയാണ്. തണുപ്പ് കഠിനമായതോടെ വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വൈകി തുറന്ന് തണുപ്പ് കഠിനമാകുന്നതിന് മുമ്പേ അടയ്ക്കുകയാണ്. തണുപ്പ് ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ഊട്ടിയിലേക്കെത്തുന്നത്. മഞ്ഞ് വീണ് വെള്ളപുതച്ച് കിടക്കുന്ന ബൊട്ടാണിക്കല്‍ ഗാര്ഡന്, കുതിരപന്തയ മൈതാനം, റെയില്‍വേ സ്റ്റേഷന്, തലകുന്താ, ഷൂട്ടിങ് പോയിന്റ് എന്നിവിടങ്ങളിലെ പുല്‍മൈതാനങ്ങളിലെ കാഴ്ച ആസ്വദിക്കാനും നിരവധി പേരാണെത്തുന്നത്. അപ്പര്‍ ഭവാനി, അവലാഞ്ചി തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞദിവസം താപനിലഒന്ന് മുതല്‍ പൂജ്യം ഡിഗ്രി വരെയും തലകുന്താ, ഗ്ലന്‍ മോര്ഗന്, പൈക്കാറ എന്നിവിടങ്ങളില്‍ രണ്ടു ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. മഞ്ഞുവീഴ്ച ശക്തമായത് തേയിലച്ചെടുകളും മറ്റു കൃഷികളും കരിയുന്നതിനും കാരണമാകുണ്ട്. പലവിധ പൊടിക്കൈകള്‍ ചെയ്താണ് കര്‍ഷകര്‍ കൃഷികള്‍ സംരക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."