തളിപ്പറമ്പില്‍ ഭാര്യ തൂങ്ങിമരിച്ചതിന് പിന്നാലെ ഭര്‍ത്താവും തൂങ്ങിമരിച്ചു
തളിപ്പറമ്പ്: ഭാര്യ തൂങ്ങിമരിച്ചത് കണ്ട് പിന്നാലെ ഭര്‍ത്താവും തൂങ്ങിമരിച്ചു. തളിപ്പറമ്പ് പൊലിസ് സ്റ്റേഷന് പരിധിയില്‍ കുറ്റിക്കോല്‍ വെട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടില്‍ താമസിച്ചുവരുന്ന കുറ്റിക്കോലിലെ പ്രേമരാജന്റെ മകന് തേരുകുന്നത്ത് വീട്ടില്‍ സുധീഷ്(30) ഭാര്യ തമിഴ്നാട് ശിവകാശിയിലെ രേഷ്മ(25)എന്നിവരാണ് മരിച്ചത്.
കുടുംബ വഴക്കിനെ തുടര്‍ന്ന് രേഷ്മയെ തൂങ്ങിയ നിലയില്‍ കണ്ട് ,കുരുക്കിട്ട സാരി മുറിച്ചിട്ടെങ്കിലും മരിച്ചെന്ന് മനസിലായതോടെ അതേ സാരിയുടെ ബാക്കി കഷണത്തിലാണ് സുധീഷും സമീപത്തുതന്നെ തൂങ്ങിയത്.
ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആകുന്നതേയുള്ളൂ. ഇരുവരുടെയും കുടുംബാംഗങ്ങള്‍ പരസ്പരം അലോചിച്ചാണ് വിവാഹം നടത്തിയത്. സുധീഷ് കൂലിപ്പണിക്കാരനാണ്.
ദമ്പതികള്‍ തമ്മില്‍ സ്ഥിരം വഴക്കടിക്കാറുണ്ടെന്ന് പൊലിസ് പറഞ്ഞു. പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ധര്‍മ്മശാലയിലുള്ള രേഷ്മയുടെ സഹോദരന് സ്ഥലത്തെത്തിയിട്ടുണ്ട്. സുധീഷ് അര്‍ദ്ധരാത്രി സുഹൃത്തിനെ വിളിച്ചു പറഞ്ഞിരുന്നു. സുഹൃത്ത് ഇന്ന് രാവിലെ എത്തിയപ്പോഴാണ് ഇരുവരും മരിച്ച നിലയില്‍ കണ്ടതും നാട്ടുകാര്‍ വിവരമറിഞ്ഞതും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."