ക്ഷേത്രത്തില്‍ മോഷണം; സ്വര്‍ണത്താലികളും പണവും നഷ്ടപ്പെട്ടു
സുല്‍ത്താന്‍ ബത്തേരി: ചേനാട് അയ്യപ്പക്ഷേത്രത്തിലും സീതാദേവി ക്ഷേത്രത്തിലും മോഷണം. ക്ഷേത്രത്തിന്റെ ഓഫിസ് കുത്തിത്തുറന്നു സ്വര്‍ണതാലികളും പണവും കവര്‍ന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് ചേനാട് അയ്യപ്പ ക്ഷേത്രത്തിലും സമീപത്തെ സീതാദേവി ക്ഷേത്രത്തിലും മോഷണം നടന്നത്. ആദ്യം സീതാദേവി ക്ഷേത്രത്തില്‍ മോഷണശ്രമം നടത്തിയവര്‍ സമീപത്തെ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസ്‌റൂം കമ്പിപ്പാര ഉപയോഗിച്ചു കുത്തിത്തുറന്നാണു മോഷണം നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന നേര്‍ച്ചയായി ലഭിച്ച സ്വര്‍ണത്താലികളും പണവും മോഷ്ടാക്കള്‍ കവര്‍ന്നു.
കഴിഞ്ഞ ദിവസം ഇവിടുത്തെ ഉത്സവം സമാപിച്ചതിനാല്‍ പണത്തിന്റെ കണക്ക് കൃത്യമായി ലഭിച്ചിട്ടില്ല. അതിനാല്‍തന്നെ എത്രരൂപ നഷ്ടപെട്ടെന്നതു വ്യക്തമല്ല. ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ബത്തേരി പൊലിസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."