അഗ്നിബാധ ഒഴിയാതെ വെള്ളാരംപാറ
തളിപ്പറമ്പ്: വെള്ളാരംപാറ പൊലിസ് ഡംപിങ് യാര്‍ഡിന് സമീപം വീണ്ടും അഗ്നിബാധ. പത്തേക്കറോളം കത്തിനശിച്ചു. ഡംപിങ് യാര്‍ഡിലെ വാഹനങ്ങള്‍ക്ക് തീ പടരാതിരുന്നത് തലനാരിഴക്ക്. ഇന്നലെ വൈകുന്നേരം 3.45 ഓടെയാണ് തീ പടര്‍ന്നത്.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ ഡംപിങ് യാര്‍ഡിന്റെ കിഴക്കുഭാഗത്ത് തീപിടിത്തമുണ്ടായിരുന്നു. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍കൊണ്ടാണ് വിവിധ കേസുകളില്‍പ്പെട്ട് ഇവിടെ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ കത്തിനശിക്കാത്തിരുന്നത്. ഈ പ്രദേശത്ത് തീപിടിത്തമുണ്ടാകുന്നത് പതിവാണ്. അതിനാല്‍ തീപിടിത്തമുണ്ടായാല്‍ ഡംപിങ് യാര്‍ഡിനകത്തേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാന്‍ പൊലിസ് അധികാരികളോട് അഗ്നിശമന സേന ആവശ്യപ്പെട്ടിട്ടുണ്ട്.
വാഹനങ്ങള്‍ക്കു തീപിടിച്ചാല്‍ അണക്കുവാന്‍ ഏറെ പ്രയാസമാണെന്നും ഓയിലും ടയറുകളും മറ്റും കത്തിയുണ്ടാകുന്ന പുക വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കൂടാതെ ഇന്നലെ കൂനം ചിന്മയമിഷന്‍ സ്‌കൂളിന്റെ അധീനതയിലുളള സ്ഥലത്തെ കശുമാവിന്‍ തോട്ടത്തിനും തൃഛംബരം വട്ടപ്പാറയില്‍ ഉണങ്ങിയ പുല്ലിനും മാങ്ങാട്ടുപറമ്പ് എന്‍ജിനീയറിങ് കോളജിന് സമീപത്തും പന്നിയൂരിലെ റബര്‍തോട്ടത്തിലും തീപിടിത്തമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."