ബി.ജെ.പിയുടെ ജനജാഗ്രതാ പരിപാടി ബഹിഷ്‌കരിച്ച് നാട്ടുകാര്‍
സ്വന്തം ലേഖകന്‍
ആലപ്പുഴ: ബി.ജെ.പിയുടെ പൗരത്വ നിയമ ഭേദഗതിക്കനുകൂലമായ ജനജാഗ്രതാ പരിപാടി ബഹിഷ്‌കരിച്ചതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു നാട് നിറഞ്ഞുനില്‍ക്കുകയാണ്. അമ്പലപ്പുഴയിലെ വളഞ്ഞവഴി എന്ന സ്ഥലമാണ് നിസഹകരണ സമരത്തിലൂടെ വേറിട്ടവഴി സ്വീകരിച്ച് ശ്രദ്ധ നേടിയത്.
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കാന്‍ ഇവിടെ എത്തിയത് ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എം.ടി രമേശായിരുന്നു. എന്നാല്‍, ജനജാഗ്രതാ സദസ് തുടങ്ങുന്നതിന് മുന്‍പുതന്നെ വ്യാപാരികള്‍ മുഴുവന്‍ കടകളുമടച്ച് സ്ഥലംവിട്ടു. കൂടാതെ പരിപാടി നടക്കുന്ന പ്രദേശത്തേക്ക് നാട്ടുകാര്‍ എത്തിയതുമില്ല. യോഗം തുടങ്ങിയതോടെ ഇവിടെ ഒരു ഹര്‍ത്താല്‍ പ്രതീതിയായിരുന്നു. ഉദ്ഘാടകനായി എത്തിയ ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറിക്ക് മുന്നില്‍ വിശദീകരണം കേള്‍ക്കാനെത്തിയ കുറച്ച് ബി.ജെ.പി പ്രവര്‍ത്തകരും സുരക്ഷ ഒരുക്കാനായി എത്തിയ പൊലിസുകാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഏറെ കൊട്ടിഘോഷിച്ച് നടത്തിയ പരിപാടി നാട്ടുകാരുടെ മുന്‍പില്‍ ചീറ്റിപ്പോയതിന്റെ ജാള്യതയിലാണ് പ്രാദേശിക ബി.ജെ.പി നേതൃത്വം. എന്നാല്‍, സമാധാനപരമായ നിസഹകരണത്തിലൂടെ പൗത്വ നിയമ ഭേദഗതിക്കെതിരേ സമരം നടത്തി അത് സജീവ ചര്‍ച്ചയായതില്‍ സന്തോഷിക്കുകയാണ് നാട്ടുകാര്‍.
ഏതായാലും സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇതുപോലുള്ള സമരങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാകുമോയെന്ന ആശങ്കയിലാണ് ബി.ജെ.പി നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."